l o a d i n g

ഗൾഫ്

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കഅ്ബയുടെ പുതപ്പ് 'കിസ് വ' മാറ്റി; പുതുവര്‍ഷാരംഭത്തില്‍ മക്കയില്‍ ചരിത്രപരമായ ചടങ്ങ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

മക്ക: ഇസ്ലാമിക കലണ്ടറിലെ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് വിശുദ്ധ കഅ്ബയുടെ കറുത്ത പട്ടുപുതപ്പായ 'കിസ്വ' ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാറ്റി. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ കിസ്വ മാറ്റല്‍, മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സഫലമാകുന്നത്.

മക്കയിലെ 'കിങ് അബ്ദുല്‍ അസീസ് കോംപ്ലക്‌സ് ഫോര്‍ ദ കഅ്ബാസ് കവറിംഗ്' കേന്ദ്രീകരിച്ചാണ് കിസ്വ നിര്‍മ്മാണം നടക്കുന്നത്. പ്രകൃതിദത്തമായ പട്ട് നൂലുകള്‍ പാകപ്പെടുത്തുക, ചായം മുക്കുക, നെയ്യുക തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. തുടര്‍ന്ന്, സ്വര്‍ണ്ണം, വെള്ളി പൂശിയ നൂലുകള്‍ ഉപയോഗിച്ച് ഖുര്‍ആന്‍ സൂക്തങ്ങള്‍ എംബ്രോയ്ഡറി ചെയ്താണ് കിസ്വ അലങ്കരിക്കുന്നത്.

സൗദിയിലെ സാങ്കേതിക വിദഗ്ധരും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമാണ് കിസ്വയുടെ മാറ്റല്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്. അത്യാധുനിക ലിഫ്റ്റിംഗ് സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അതീവ കൃത്യതയോടെയാണ് കഅ്ബയില്‍ പുതപ്പ് സ്ഥാപിക്കുന്നത്. പതിറ്റാണ്ടുകളായി സൗദി അറേബ്യ നടത്തിവരുന്ന ഈ ദൗത്യം, ഇസ്ലാമിന്റെ പുണ്യഭൂമിയോടുള്ള ആദരവിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമാണ്.

പരമ്പരാഗത കരകൗശലവിദ്യയും ആധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് കിസ്വ നിര്‍മ്മിക്കുന്നത്. ഈ ചരിത്രപരമായ ദൗത്യത്തില്‍ പങ്കാളികളാകുന്നത് തങ്ങള്‍ക്ക് ലഭിച്ച വലിയൊരു ബഹുമതിയായാണ് ഈ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026