l o a d i n g

ഗൾഫ്

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാര്‍ കാട്ടിലിന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

റിയാദ്: സൗദി അറേബ്യയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് പതിറ്റാണ്ടുകാലം ദിശാബോധം നല്‍കിയ പ്രമുഖ സംഘാടകന്‍ നിസാര്‍ സാഹിബ് കാട്ടില്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നു. മുപ്പത് വര്‍ഷത്തെ സജീവമായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മടങ്ങുന്ന അദ്ദേഹത്തിന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

വിപുലമായ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പ്രതികൂല സാഹചര്യത്തിലാണ് നിസാര്‍ കാട്ടില്‍ സൗദി അറേബ്യയില്‍ എത്തുന്നത്. അന്നത്തെ എസ്.വൈ.എസ് പ്രസ്ഥാനത്തിന് സൗദി മണ്ണില്‍ രൂപവും ഭാവവും നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. യാത്രാസൗകര്യങ്ങള്‍ പരിമിതമായിരുന്ന ആ കാലഘട്ടത്തില്‍ സൗദിയിലെ ദുര്‍ഘട പാതകളിലൂടെ നിരന്തരം യാത്ര ചെയ്താണ് അദ്ദേഹം പ്രസ്ഥാനത്തിന്റെ സന്ദേശം പ്രവാസികള്‍ക്കിടയില്‍ എത്തിച്ചത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ചുറ്റിസഞ്ചരിച്ച് സെന്‍ട്രല്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും, പിന്നീട് അവയെ കൂട്ടിയിണക്കി ഇന്നത്തെ ശക്തമായ 'സൗദി നാഷണല്‍ കമ്മിറ്റി' കെട്ടിപ്പടുക്കുകയും ചെയ്തതിന്റെ പിന്നിലെ പ്രധാന ചാലകശക്തിയായിരുന്നു നിസാര്‍ സാഹിബ്.

സാമൂഹിക-വിദ്യാഭ്യാസ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജീവകാരുണ്യ രംഗത്തും സമാനതകളില്ലാത്ത നേതൃത്വമാണ് അദ്ദേഹം കാഴ്ചവെച്ചത്. ലോകം കോവിഡ് മഹാമാരിയില്‍ സ്തംഭിച്ചുപോയ കഠിനമായ കാലഘട്ടത്തില്‍, ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ ദമ്മാം, റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രത്യേക ഫ്‌ലൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്ത് നൂറുകണക്കിന് പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് നിസാറിന്റെ നേതൃത്വമായിരുന്നു. കൂടാതെ ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടിയവരുടെയും വീടുകളില്‍ നേരിട്ട് ഭക്ഷ്യക്കിറ്റുകള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള വിപുലമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു.

യാത്രയയപ്പ് ചടങ്ങില്‍ ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രമുഖ നേതാക്കളും വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സൗദി മലയാളി പ്രവാസ ലോകത്തിന് നിസാര്‍ നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകളെ നേതാക്കള്‍ ചടങ്ങില്‍ അനുസ്മരിച്ചു. ചടങ്ങില്‍ നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി.

സയ്യിദ് ഹബീബ് അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, നാഷനല്‍ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കം, ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, ബഷീര്‍ എറണാകുളം, ബഷീര്‍ ഉള്ളണം, മുജീബ് എ ആര്‍ നഗര്‍, തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. മറുപടി പ്രസംഗത്തില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം തനിക്ക് ഒപ്പം നിന്ന പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകര്‍ക്കും സൗദിയിലെ പ്രവാസി സമൂഹത്തിനും നിസാര്‍ സാഹിബ് നന്ദി രേഖപ്പെടുത്തി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026