ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) വനിതാവിഭാഗമായ 'പിജെസ് ലേഡീസ് വിങ്ങി'ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിയാ അബീഷ് (കണ്‍വീനര്‍), ബെറ്റ്‌സി ജോസഫ് (ജോയിന്റ് കണ്‍വീനര്‍), നീതു നജീബ് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. അനില മാത്യു, ലിയാ ജെനി, സുശീല ജോസഫ്, സൈന അലി, ഷീജ ഷാജി, സുജ എബി, ജിഷ വിനോദ് എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. പിജെസ് കേന്ദ്ര ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നത്.
നിലവിലെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് പുറമെ, സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്ന പുതിയ പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു. വനിതകള്‍ക്കായി സാഹിത്യ മത്സരങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ജിദ്ദയിലെ ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പിജെസ് അംഗങ്ങളായ നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ലേഡീസ് വിങ് നേതൃത്വം നല്‍കും. പി ജെ എസ് പ്രസിഡന്റ് മാത്യു തോമസ്, അനില്‍ കുമാര്‍ പത്തനംതിട്ട, സിയാദ് പടുതോട്, മനു പ്രസാദ് ദിലീഫ് ഇസ്മായില്‍, അയൂബ് ഖാന്‍ പന്തളം എന്നിവര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Related News