l o a d i n g

ഗൾഫ്

ജിദ്ദ അനാകിഷ് കെഎംസിസി ഹജ്ജ് വളണ്ടിയര്‍മാരെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിന്റെ ഭാഗമായി ജിദ്ദ ഹജ്ജ് ടെര്‍മിനലിലും വിശുദ്ധ ഭൂമിയിലും സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള അനാകിഷ് ഏരിയയിലെ ഹജ്ജ് വളണ്ടിയര്‍മാരെ അനാകിഷ് കെഎംസിസി ആദരിച്ചു.

അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ സേവിക്കുന്ന കെഎംസിസി വളണ്ടിയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും, വിശുദ്ധ ഭൂമിയില്‍ രാപ്പകലില്ലാതെ സേവനം ചെയ്ത വളണ്ടിയര്‍മാര്‍ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് ആഗ്രഹിക്കേണ്ടതെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു.

അനാകിഷ് കെഎംസിസി പ്രസിഡന്റ് ബഷീര്‍ കീഴിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ കെഎംസിസി ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, ട്രഷറര്‍ വി.പി. അബ്ദുറഹ്‌മാന്‍ വെള്ളിമാട് കുന്ന്, ഭാരവാഹികളായ ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ഹസ്സന്‍ ബത്തേരി, സാബില്‍ മമ്പാട്, ലത്തീഫ് കളകാന്തിരി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, ഷൗക്കത്ത് ഞാറക്കോടന്‍, അഷ്റഫ് മുല്ലപ്പള്ളി, സക്കരിയ ആറളം, അലി പാങ്ങാട്, സിദ്ദീഖ് ഓമാനൂര്‍, മുംതാസ് ടീച്ചര്‍ എന്നിവര്‍ വളണ്ടിയര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

ബഷീര്‍ കുറ്റിക്കടവ് ഖിറാഅത്ത് നടത്തി. ഏരിയാ ജനറല്‍ സെക്രട്ടറി എ.സി. മുജീബ് പാങ്ങ് സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഫത്താഹ് താനൂര്‍ നന്ദിയും പറഞ്ഞു. ബഷീര്‍ കുറ്റിക്കടവ്, എം.എ. കോയ മൂന്നിയൂര്‍, ശരീഫ് തെന്നല, ബഷീര്‍ ആഞ്ഞിലങ്ങാടി, ഫാരിസ് കോങ്ങാട്, ശരീഫ് അമല്‍, യാസര്‍ അറാഫത്ത്, നാസര്‍ എടപ്പറ്റ, സമീര്‍ ചെമ്മംകടവ്, റഹ്‌മത്ത് അലി കൊണ്ടോട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026