മാസപ്പടി കേസ്: ഇഡി ഓഫീസിലെത്തിയ ടി. വീണയെ ചോദ്യം ചെയ്യുന്നു
കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഇഡിക്ക് മുന്നില്‍ ഹാജരായി. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ അവര്‍ക്കൊപ്പം ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസുമുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് 2.78 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. നേരത്തെ സമന്‍സുകള്‍ ലഭിച്ചെങ്കിലും ഹാജരാകാതിരുന്ന വീണ, ഇത്തവണ നേരിട്ടെത്തുകയായിരുന്നു.
കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 21-ാം തീയതി മുതല്‍ മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് പന്തലായനിയില്‍ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു.
യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചു പ്രതികള്‍ റിമാന്‍ഡില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ചാ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് മാറാടി സ്വദേശികളായ അജിത്, അദ്വൈത്, ടോമി ഷാജി, അര്‍ജുന്‍ സനില്‍, അശ്വിന്‍ രഘു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത് 20 വയസ്സും അതില്‍ താഴെയും പ്രായമുള്ളവരാണ് ഇവര്‍. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ ഒരു ടിപ്പര്‍ ലോറിയില്‍ കയറിയെങ്കിലും, പ്രതികള്‍ മാരകായുധങ്ങളുമായി 15 കിലോമീറ്ററോളം ലോറിയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ലോറിയില്‍ വെച്ച് യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിറവത്തിന് സമീപം വെച്ചാണ് അക്രമിസംഘത്തെ പിടികൂടിയത്.
നെടുമങ്ങാട് കൊലപാതകം: നെടുമങ്ങാട് നടന്ന കുട്ടിയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
പാലക്കാട് കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു.
ടെലഗ്രാം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
Related News