റിയാദ്: സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും ടെലിഫോണില്‍ ചര്‍ച്ച നടത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള സുപ്രധാന ധാരണാപത്രം രൂപീകരിക്കുന്നതിന് സൗദി അറേബ്യ നല്‍കിയ പിന്തുണയ്ക്കും ശ്രമങ്ങള്‍ക്കും പാക് പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് കിരീടാവകാശിക്ക് പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു.
സഹോദര രാജ്യമായ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും തമ്മില്‍ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനായി ഉണ്ടാക്കിയ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് മേഖലയുടെ സുരക്ഷയും സ്ഥിരതയും കൂടുതല്‍ ശക്തമാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശാശ്വത കരാറിലേക്ക് ഈ ചര്‍ച്ചകള്‍ വഴിമാറട്ടെ എന്ന് സൗദി അറേബ്യ പ്രത്യാശ പ്രകടിപ്പിച്ചു.
ടെലിഫോണ്‍ സംഭാഷണത്തില്‍ സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
Related News