l o a d i n g

ഗൾഫ്

ഒ ഐ സി സി പ്രവാസി സേവന കേന്ദ്രം @ ജിദ്ദ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 20, 2026

ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രവാസി സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കും പരാതികൾക്കും മാർഗനിർദേശങ്ങൾക്കും സഹായഹസ്തമായി പ്രവർത്തിക്കുന്ന
“പ്രവാസി സേവന കേന്ദ്രം @ ജിദ്ദ” ഉദ്ഘാടനം ചെയ്തു.

കേരള സർക്കാർ ജൂൺ 15 മുതൽ ജൂലൈ 15 വരെ സംഘടിപ്പിക്കുന്ന നോർക്ക ക്യാമ്പയിന്റെ ഭാഗമായി പ്രവാസി സേവന കേന്ദ്രത്തിൽ നോർക്ക അപേക്ഷകൾ സ്വീകരിച്ചു. ആദ്യ അപേക്ഷ ഷൗക്കത്ത് പുഴക്കാട്ടിരിയിൽ നിന്ന് ഒ.ഐ.സി.സിയുടെ മുതിർന്ന നേതാവ് ചെമ്പൻ അബ്ബാസ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയും ആവശ്യമായ പിന്തുണ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി സേവന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെമ്പൻ അബ്ബാസ് പറഞ്ഞു.

പ്രവാസികളുടെ തൊഴിൽ, നിയമസഹായം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, യാത്രാ രേഖകൾ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ആവശ്യമായ മാർഗനിർദേശങ്ങളും സേവനങ്ങളും കേന്ദ്രത്തിലൂടെ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ സംസാരിച്ചവർ, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും സേവന കേന്ദ്രം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും ജിദ്ദയിലെ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അഭിപ്രായപ്പെട്ടു.
എല്ലാ വെള്ളി ദിവസങ്ങളിലും രാത്രി 8 മണി മുതൽ 10 വരെയാണ്‌ പ്രവർത്തി സമയം.

യാസിർ നായിഫ് (ട്രഷറർ, ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി), ഇബ്നു ശരീഫ് മാസ്റ്റർ
(തലാൽ ഇന്റർനാഷണൽ സ്കൂൾ),
ഫൈസൽ മക്കരപ്പറമ്പ്, ഇസ്മായിൽ കൂരിപ്പൊയിൽ, ഉസ്മാൻ കുണ്ടുകാവിൽ , സമീർ പാണ്ടിക്കാട്‌ ,
അനസ്‌ നീലാഞ്ചേരി, ഷംസുദ്ധീൻ വേങ്ങൂർ
എന്നിവർ ആശംസകൾ നേർന്നു.
അനുബന്ധ രേഖകളും മറ്റും +966547105698 വാട്ട്സ്‌ അപ്‌ നമ്പറിൽ അയക്കേണ്ടതാണ്‌.
ഗഫൂർ വണ്ടൂർ ( കൺവീനർ :പ്രവാസി സേവന കേന്ദ്രം, ജിദ്ദ) സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഉസ്മാൻ മേലാറ്റൂർ നന്ദിയും പറഞ്ഞു.

ഫോട്ടൊ ക്യാപ്ഷൻ : ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസി സേവന കേന്ദ്രം @ ജിദ്ദ സീനിയർ നേതാവ്‌ ചെമ്പൻ അബ്ബാസ്‌ ഉദ്ഘാടനം ചെയ്ത ശേഷം

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026