l o a d i n g

ഗൾഫ്

സി.എം. യൂസഫ് സാഹിബ്: കര്‍മ്മഭൂമിയില്‍ ആത്മാര്‍ത്ഥതയുടെ അനുകരണീയ മാതൃക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

ജിദ്ദ: പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും മുന്‍ എം.എസ്.എഫ് സംസ്ഥാന നേതാവുമായിരുന്ന സി.എം. യൂസഫ് സാഹിബിന്റെ നിര്യാണത്തില്‍ ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സംഘടനയ്ക്ക് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ച നേതാവായിരുന്നു സി.എം. യൂസഫ് സാഹിബെന്ന് യോഗം അനുസ്മരിച്ചു. 'പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാകാലത്തും എന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്' എന്ന് ആവേശത്തോടെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹം, അനന്തപുരിയില്‍ എത്തുന്ന ഏത് ലീഗ് പ്രവര്‍ത്തകനും എന്നും വലിയൊരു ആശ്രയമായിരുന്നു.

എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന് ജില്ലാതലത്തില്‍ കരുത്തുറ്റ നേതൃത്വമായി വളര്‍ന്ന അദ്ദേഹം, പിന്നീട് യൂത്ത് ലീഗിന്റെ അമരക്കാരനായും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ വിശ്വസ്തനായും തിളങ്ങി. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളിലൊക്കെയും നിഷ്‌കളങ്കമായ കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും അടയാളപ്പെടുത്തിയ ഒരു യഥാര്‍ത്ഥ ജനനായകനായിരുന്നു യൂസഫ് സാഹിബ്. പദവികളുടെ വലിപ്പമല്ല, മറിച്ച് ചെയ്യുന്ന പ്രവര്‍ത്തികളുടെ ആത്മാര്‍ത്ഥതയാണ് ഒരാളെ ജനപ്രിയനാക്കുന്നതെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചതായി അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഷറഫിയ ജില്ലാ കെ.എം.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കെ.എം.സി.സി സെക്രട്ടറി നാസര്‍ വെളിയംകോട് അധ്യക്ഷത വഹിച്ചു. ടി.എം.എ റഊഫ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സിയുടെയും പൊതുരംഗത്തെയും പ്രമുഖ നേതാക്കളായ നിസാം മമ്പാട് (നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്), ലത്തീഫ് മുസ്ലിയാരങ്ങാടി (ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി), നാണി മാസ്റ്റര്‍ (മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി), അബ്ദുള്ള ഹിറ്റാച്ചി (കാസര്‍കോട് ജില്ലാ പ്രസിഡന്റ്), മുജീബ് പാങ്ങ് (അനീക്കസ് സെക്രട്ടറി), മുസ്തഫ (തിരൂര്‍ മണ്ഡലം സെക്രട്ടറി), മജീദ് കൂട്ടീരി (മുന്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി), മുഹമ്മദലി മുസ്ലിയാര്‍ (പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ്), അഷറഫ് മുല്ലപ്പള്ളി (മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ്), ഹംദാന്‍ബാബു കോട്ടക്കല്‍ (കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി), റഹ്‌മത്തലി (കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്), യാസിദ് തിരൂര്‍ (ജില്ലാ കെ.എം.സി.സി സെക്രട്ടറി), മജീദ് കള്ളീയില്‍ (ജില്ലാ കെ.എം.സി.സി സെക്രട്ടറി), ബേബി നീലാമ്പ്ര (ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍), മുജീബ് മുതുവല്ലൂര്‍, ജംഷി കാരി, നാസര്‍ കാട്ടിപ്പരുത്തി, സി.സി റസാഖ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സലീം ഗ്ലോബ് സ്വാഗതവും ഫത്താഹ് താനൂര്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026