l o a d i n g

ഗൾഫ്

ഐ.സി.എഫ് റിയാദ് റീജിയന്‍ വാര്‍ഷിക കൗണ്‍സില്‍ 'ഹൊറൈസണ്‍സ് 2026' സമാപിച്ചു; പ്രവാസി ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ ആഹ്വാനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 21, 2026

റിയാദ്: 'ഹൊറൈസണ്‍സ് 2026' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയന്‍ വാര്‍ഷിക കൗണ്‍സില്‍ ബത്തയിലെ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. റീജിയന് കീഴിലുള്ള 60 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും വ്യവസ്ഥാപിതമായി കൗണ്‍സില്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ കേന്ദ്രീകൃത റീജിയന്‍ കൗണ്‍സില്‍ സംഘടിപ്പിച്ചത്. റീജിയന്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഐ.സി.എഫ് നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുക്മാന്‍ പാഴൂര്‍ ഉദ്ഘാടനം ചെയ്തു. റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതം ആശംസിച്ചു.

സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ സമഗ്രമായി വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനുമുള്ള മികച്ച അവസരങ്ങളാണ് ഇത്തരം കൗണ്‍സിലുകളെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായി പ്രസ്ഥാനത്തെയും വളര്‍ത്തിയെടുക്കണമെന്നും, സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസമേകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് ഐ.സി.എഫ് 'പ്രവാസികളുടെ അഭയം' എന്ന മുദ്രാവാക്യത്തിന് കരുത്തുപകരണം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 'ഐ.സി.എഫ് കെയര്‍', 'വി ലിസണ്‍' തുടങ്ങിയ പദ്ധതികള്‍ സമൂഹത്തിനിടയില്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്നും നാഷണല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തുന്ന ജനറല്‍ റിപ്പോര്‍ട്ട് ഇബ്രാഹിം കരീമും ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അബ്ദുല്‍ മജീദ് താനാളൂരും അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പണവും ചടങ്ങില്‍ നടന്നു:

ഓപ്പറേഷന്‍ അഫയേഴ്‌സ് ഡയറക്ടറേറ്റ്: ലത്തീഫ് മിസ്ബാഹി (ഓര്‍ഗനൈസേഷന്‍), ലത്തീഫ് മാനിപുരം (അഡ്മിന്‍ & ഐ.ടി), അബ്ദുല്‍ ഖാദര്‍ പള്ളിപ്പമ്പ് (പി.ആര്‍ & മീഡിയ). ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ്: അസീസ് പാലൂര്‍ (നോളജ്), ജാബിറലി പത്തനാപുരം (തസ്‌കിയ & വുമണ്‍ എംപവര്‍മെന്റ്), ഇസ്മായില്‍ സഅദി (ഹാര്‍മണി & എമിനന്‍സ്), ശൗക്കത്തലി സഅദി (മോറല്‍ എഡ്യൂക്കേഷന്‍). സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ്: റസാഖ് വയല്‍ക്കര (വെല്‍ഫെയര്‍ & സര്‍വീസ്, പബ്ലിക്കേഷന്‍സ്), മന്‍സൂര്‍ പാലത്ത് (ഇക്കണോമിക്‌സ്).

കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന സെല്‍ഫ് അസസ്മെന്റ് റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാവുന്ന സംഘടനാ ശാക്തീകരണ ചര്‍ച്ചകള്‍ നടന്നു. ഐ.സി.എഫ് നാഷണല്‍ നേതാക്കളായ ഉമര്‍ പന്നിയൂര്‍, അഷ്‌റഫ് അലി, റിയാദ് റീജിയന്‍ മെന്റര്‍ ഹാരിസ് ജൗഹരി, അബ്ദുസ്സലാം പാമ്പരുത്തി, മുജീബ് എറണാകുളം, ശുകൂര്‍ മടക്കര എന്നിവര്‍ സംബന്ധിച്ചു. പുതുതായി ചുമതലയേറ്റ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജാബിറലി പത്തനാപുരം നന്ദി പ്രകാശിപ്പിച്ചു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026