l o a d i n g

ഗൾഫ്

എസ്.എം.സി കൂട്ടായ്മയുടെ പതിന്നാലാം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
June 22, 2026

റിയാദ്: ഒലയ കിങ് അബ്ദുല്ല റോഡിലുള്ള സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരുടെ കൂട്ടായ്മയായ 'എസ്.എം.സി കൂട്ടായ്മ'യുടെ പതിന്നാലാം വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ വര്‍ണ്ണാഭമായി നടന്നു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജോണി തോമസ് ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി അനീഷ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈമൂന അബ്ബാസ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബേബി തോമസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും സംഘടനയുടെ വളര്‍ച്ചയില്‍ സംഭാവനകള്‍ നല്‍കിയ അംഗങ്ങളെയും സ്‌പോണ്‍സര്‍മാരെയും അനുമോദിക്കുകയും ചെയ്തു. സ്‌പോണ്‍സര്‍മാരായ നൈലോ ഫുഡ് പ്രതിനിധി റോണി ജോസഫ്, നഴ്‌സിംഗ് ഹെല്‍പ്പ് ലൈന്‍ ഓഫീസിലെ ഷാന്‍ ഷരീഫ്, സോനാ ഗോള്‍ഡ് പ്രതിനിധി ഷീബ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

ശിഹാബ് കൊട്ടുക്കാട്, സൗദി സമീര്‍ ഷംസുദ്ദീന്‍, മുരുകന്‍ പിള്ള, ബിനോയ് ഉലഹന്നാന്‍, ഡൊമിനിക് സാവിയോ, രഞ്ജു പടത്, ജാസ്മിന്‍ പ്രദീപ്, സിജോയ് ചാക്കോ, നൗഷാദ് മടപ്ര, അജീഷ് എസ്. അശോക്, അജീഷ് രവി, ലാലി വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കി. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം റിയാദ് ടാക്കീസിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം സദസ്സിന് ആവേശമായി. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ലിജോ ജോണ്‍ ആന്‍ഡ് ടീം (റിതം സൗണ്ട്‌സ്) ഒരുക്കിയ സംഗീതസന്ധ്യയും അരങ്ങേറി.

ജിന്റോ തോമസ്, സുനിത ജിന്റോ എന്നിവരായിരുന്നു സ്റ്റേജ് കോര്‍ഡിനേറ്റര്‍മാര്‍. സുരേന്ദ്രന്‍ ചേലക്കര, ബിദേശ് പ്രേം, എല്‍ബിന്‍ കുര്യാക്കോസ്, സിയാവുദ്ദീന്‍ ആലുവ, ബാബു ജോസഫ്, ജേക്കബ്, ജിസ്സോ, സുമേഷ്, ഷാന്റ്റ്ലി, ഫൗസി, ധന്യ, ലിജി, രജിത, അഞ്ജു, പ്രിയ, മഞ്ജു, ജിസ്മി, ഷാരോണ്‍, ഓമന, നോബി, അഖില, ആഷിഫ അലിയാര്‍, സുധി ജോബിന്‍, ജിന്റോ ജോസ്, ടിന്‍സ്മോള്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജീവകാരുണ്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ മുഹമ്മദ് ആദില്‍ റാഫിസ് (ഒന്നാം സമ്മാനം), ജ്യോതി (രണ്ടാം സമ്മാനം), സൈനബ കെ.പി (മൂന്നാം സമ്മാനം), ഹുസൈന്‍ അഹമ്മദ് ഉമര്‍ (നാലാം സമ്മാനം) എന്നിവര്‍ വിജയികളായി.

എക്‌സിക്യൂട്ടീവ് മെമ്പര്‍ നിഷാ ബിന്നിയുടെ നന്ദി പറഞ്ഞു. ''ഒത്തൊരുമയിലൂടെ മുന്നോട്ട്... സേവനത്തിലൂടെ വളരുന്നു'' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് വാര്‍ഷികാഘോഷം സമാപിച്ചത്.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026