l o a d i n g

കേരള

കൊട്ടാരക്കരയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ ടിപ്പര്‍ ലോറി ഓടിച്ചിരുന്നത് പ്രവാസി, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം

Thumbnail

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി ഇടിച്ചുകയറി മൂന്ന് പേര്‍ മരിക്കാനിടയായ ദാരുണ സംഭവത്തില്‍ ലോറി ഓടിച്ചിരുന്നത് ഒരു മാസം മുന്‍പ് ഗള്‍ഫില്‍നിന്നുമെത്തിയ പ്രവാസി. ചവറ സ്വദേശിയായ ഡ്രൈവര്‍ നിസാം (40) ആണ് ലോറി ഓടിച്ചിരുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. ടിപ്പര്‍ ലോറി ഓടിക്കാനുള്ള ലൈസന്‍സില്ലാതെ അമിത വേഗതയില്‍ ഓടിച്ചുവന്ന ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു അപകടം.

പാര്‍ഥിപന്‍ (15), ഹരിലാല്‍ (54), അജയകുമാര്‍ (50) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരെയും മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ റിഷബ് (15), കൗഷിക് (15), ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റി. നവനീത് കൃഷ്ണന്‍ (13), ജിബിമോള്‍ (15) എന്നിവര്‍ നിസാര പരുക്കുകളോടെ ചികിത്സയിലാണ്.

ഡ്രൈവറുടെ അനാസ്ഥയ്ക്ക് പുറമെ ഗുരുതരമായ മറ്റ് നിയമലംഘനങ്ങളും വാഹന പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 17 വര്‍ഷം പഴക്കമുള്ള ഈ വാഹനം ഇതിന് മുന്‍പും പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുള്ളതാണ്. മാത്രമല്ല, അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലുമായിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് ആര്‍ടിഒ റദ്ദാക്കി. അതേസമയം, അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രദേശവാസികളുടെ വലിയ പ്രതിഷേധമുണ്ടായി. ഉദ്യോഗസ്ഥര്‍ കൃത്യമായ സമയത്ത് പരിശോധനകള്‍ നടത്താത്തതാണ് ഇത്തരം ഡ്രൈവര്‍മാര്‍ വിലസാനും അപകടങ്ങള്‍ തുടര്‍ച്ചയാകാനും കാരണമെന്നാരോപിച്ച് നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ തട്ടിക്കയറി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

പരുക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. ഏതൊരു അടിയന്തര സാഹചര്യവും നേരിടാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോ, തൊറാസിക് സര്‍ജറി, ഡെന്റല്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് പ്രത്യേക സംഘം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. പരുക്കേറ്റവര്‍ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News