അബുദാബി- ഇവിടെനിന്ന് ഫുജൈറയിലേക്കുള്ള യാത്രാ ട്രെയിന്‍ സര്‍വീസുകളുടെ പ്രാഥമിക ഘട്ടം ജൂണ്‍ 30 ന് ആരംഭിക്കുമെന്ന് ഇത്തിഹാദ് റെയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം 1:45 മണിക്കൂറായി ചുരുങ്ങുമെന്നതാണ് ഈ സര്‍വീസിന്റെ പ്രധാന സവിശേഷത. യു.എ.ഇയുടെ കിഴക്കന്‍ തീരത്തെയും പടിഞ്ഞാറന്‍ തീരത്തെയും അതിവേഗം ബന്ധിപ്പിക്കുന്ന ഈ റെയില്‍ പദ്ധതി രാജ്യത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കും.
ദേശീയ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിലൂടെ യു.എ.ഇയിലെ വിവിധ എമിറേറ്റുകള്‍ക്കിടയിലുള്ള ദൂരം കുറയ്ക്കാനും സുരക്ഷിതവും സുസ്ഥിരവുമായ യാത്രാ സൗകര്യം ഒരുക്കാനും ഇത്തിഹാദ് റെയിലിന് സാധിച്ചിട്ടുണ്ട്. ഈ പുതിയ പാസഞ്ചര്‍ ലൈന്‍ നിലവില്‍ വരുന്നതോടെ റോഡ് മാര്‍ഗമുള്ള യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും. ആധുനിക സൗകര്യങ്ങളോടും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രാഥമിക സര്‍വീസ് വരും ദിവസങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. യു.എ.ഇ.യിലെ ബിസിനസ്, ടൂറിസം മേഖലകള്‍ക്ക് ഈ സര്‍വീസ് വലിയ ഉത്തേജനം നല്‍കും.
Related News