l o a d i n g

ഗൾഫ്

കേരള കലാസാഹിതിയുടെ 'നളപാചകം' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 23, 2026

ജിദ്ദ: പാചകത്തില്‍ കുടുംബനാഥന്മാര്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ട് കേരള കലാസാഹിതി 'നളപാചകം' സംഘടിപ്പിച്ചു. പുരുഷന്മാരുടെ പാചകത്തിലുള്ള താല്‍പ്പര്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സംഘടനയിലെ പുരുഷ അംഗങ്ങളെ ഉള്‍പ്പെടുത്തി വിവിധയിനം വിഭവങ്ങള്‍ പാചകം ചെയ്ത് പ്രദര്‍ശിപ്പിക്കാനുള്ള വേദിയൊരുക്കുകയായിരുന്നു.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, എസ്.എം.ജി ലോജിസ്റ്റിക്‌സ്, മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ്, വിജയ് മസാല എന്നിവയുടെ സഹകരണത്തോടെ ഹറാസാത്തിലായിരുന്നു പരിപാടി നടന്നത്. പങ്കെടുത്തവരെ ടീം എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് ടീമുകളായി തിരിച്ച്, ഓരോ ടീമും വ്യത്യസ്ത വിഭവങ്ങള്‍ തത്സമയം പാചകം ചെയ്ത് കമനീയമായി പ്രദര്‍ശിപ്പിച്ചു.

പങ്കെടുത്ത ടീമുകള്‍: ടീം എ: സാജന്‍ നായര്‍ (ക്യാപ്റ്റന്‍), ശിവാനന്ദന്‍, റസിന്‍, അസ്ലം, ബിജേഷ്, സുമീര്‍, അഭി, സിദ്ധാര്‍ഥ്, ജംനിഷ്. ടീം ബി: ഡാര്‍വിന്‍ (ക്യാപ്റ്റന്‍), സന്തോഷ്, മോഹന്‍ ബാലന്‍, ലത്തീഫ്, റാസിക്, ഹരി, സജു. ടീം സി: അഷറഫ് കുന്നത്ത് (ക്യാപ്റ്റന്‍), അലവി, പ്രകാശന്‍, ഷാഹിര്‍, അജ്മല്‍, നാഫിസ്, വീരാന്‍കുട്ടി. ടീം ഡി: മാത്യു (ക്യാപ്റ്റന്‍), ദിജേഷ്, ശരത്, രാജേഷ്, ജോണ്‍സണ്‍, സൂരജ്, സനൂപ്. ടീം ഇ: നൗഷാദ് (ക്യാപ്റ്റന്‍), ഷാനവാസ്, ഷാജഹാന്‍, ജെഫ്തികര്‍, സജി, സമീര്‍, ഫസ്ലിന്‍.

പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി ഗെയിമുകളും കലാപരിപാടികളും അരങ്ങേറി. ഉദ്ഘാടന ചടങ്ങില്‍ കലാസാഹിതി പ്രസിഡന്റ് നൗഷാദ് അടൂര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുസാഫിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡാര്‍വിന്‍ സ്വാഗതവും, ട്രഷറര്‍ സന്തോഷ് വടവട്ടത്ത് നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026