വന്‍കൂവര്‍ -ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ സഹ-ആതിഥേയരായ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് (2-1) പരാജയപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നേടി കാനഡയും ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
കളിയുടെ ആദ്യ പകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് വ്യക്തമായ ആധിപത്യം പുലര്‍ത്തി. കാനഡയ്ക്ക് പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല.
രണ്ടാം പകുതി ആരംഭിച്ച് തൊട്ടടുത്ത മിനിറ്റില്‍ തന്നെ (46ാം മിനിറ്റ്) റൂബന്‍ വര്‍ഗാസിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് ലീഡ് എടുത്തു. 57-ാം മിനിറ്റില്‍ യോഹാന്‍ മാന്‍സാംബി സ്വിസ് പടയ്ക്കായി രണ്ടാമത്തെ ഗോളും നേടി ടീമിന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു (20).
രണ്ട് ഗോളുകള്‍ക്ക് പിന്നിലായതോടെ കാനഡ ടീമില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തി. 75-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ പ്രോമിസ് ഡേവിഡ് കളത്തിലിറങ്ങി വെറും 73 സെക്കന്‍ഡുകള്‍ക്കുള്ളില്‍ (76ാം മിനിറ്റില്‍) കാനഡയ്ക്കായി ഒരു ഗോള്‍ മടക്കി (21). നഥാന്‍-ഡിലന്‍ സാലിബയുടെ മികച്ച പാസില്‍ നിന്നായിരുന്നു ഈ ഗോള്‍.
തുടര്‍ന്ന് സമനിലയ്ക്കായി കാനഡ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും സ്വിസ് ഗോള്‍കീപ്പര്‍ യാന്‍ സോമറുടെ പ്രതിരോധ നിരയുടെയും മികച്ച പ്രകടനം സ്വിറ്റ്സര്‍ലന്‍ഡിന് വിജയം സമ്മാനിക്കുകയായിരുന്നു.
ഈ വിജയത്തോടെ സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍, രണ്ടാം സ്ഥാനക്കാരായ കാനഡയുടെ അടുത്ത മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണിലായിരിക്കും നടക്കുക.
Related News