l o a d i n g

ഗൾഫ്

യുവകലാസാഹിതി സാഹിത്യ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 27, 2026

റിയാദ്: ഈ വര്‍ഷത്തെ വായന വാരത്തോടനുബന്ധിച്ച് റിയാദ് യുവകലാസാഹിതി 'അന്നൊരിക്കല്‍ വായനശാലയില്‍' എന്ന ശീര്‍ഷകത്തില്‍ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി.എന്‍. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരാഴ്ചക്കാലം വായനാവാരമായി ആചരിക്കുന്നത്. എഴുത്തുകാരി സബീന എം. സാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, വായനയും എഴുത്തുമായി ബന്ധപ്പെട്ട് റിയാദിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ള ഒട്ടനവധി പ്രമുഖര്‍ പങ്കെടുത്ത് തങ്ങളുടെ വായനശാലാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. വായന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണെന്നും, ജനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്ന വലിയൊരു ചങ്ങലയുടെ കണ്ണികളാണ് ഓരോ വായനശാലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രന്ഥശാലാ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാലോചിതമായ മാറ്റങ്ങള്‍, തലമുറകളുടെ വായനാശീലങ്ങളിലെ വ്യത്യസ്തതകള്‍, 'റീല്‍സ് മാനിയ' പിടിപെട്ട് വായനയില്‍ നിന്നും പിന്നോക്കം പോകുന്ന പ്രവണത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഒപ്പം തങ്ങള്‍ വായിച്ചു വളര്‍ന്ന വായനശാലാ അനുഭവങ്ങളെക്കുറിച്ചും, ഇഷ്ടപുസ്തകങ്ങളെക്കുറിച്ചും, എഴുത്തുകാരെക്കുറിച്ചും പങ്കെടുത്തവര്‍ സംസാരിച്ചു.

ഗ്രാമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കന്‍ഫെഡുമായി സഹകരിച്ച് സാക്ഷരതാ പ്രവര്‍ത്തനങ്ങളും വായനശാലാ രൂപീകരണവും പി.എന്‍. പണിക്കരുടെ ജീവിതലക്ഷ്യമായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

എന്‍.ആര്‍.കെ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, വിപിന്‍, സുരേഷ് ലാല്‍, നാസര്‍ കാരക്കുന്ന്, നജീം കൊച്ചുകലുങ്ക്, ഖമര്‍ബാനു, സുബൈദ കോമ്പില്‍, ഉസ്മാന്‍ കോയ, ഷിബു ഉസ്മാന്‍, മൂസ കൊമ്പന്‍, സലീം പള്ളിയീല്‍, ശിഹാബ് തൊണ്ടിയില്‍, അഷ്‌റഫ് കൊടിഞ്ഞി, സനൂപ് പയ്യന്നൂര്‍, വിനോദ് കൃഷ്ണ, അഡ്വ. അജീത് ഖാന്‍, സമദ് ബിന്‍ ഹംസ എന്നിവര്‍ സംസാരിച്ചു. പ്രമോദ് ചിറ്റാര്‍, അംന തസ്‌കിയ, ആദിദേവ് എന്നിവര്‍ കവിതാലാപനം നടത്തി.

സ്വാഗതം ആശംസിച്ച എം. സാലി ആലുവ 2014-ല്‍ റിയാദില്‍ യുവകലാസാഹിതിയുടെ രൂപീകരണത്തെക്കുറിച്ചും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. അഷ്‌റഫ് മൂവാറ്റുപുഴ നന്ദി പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026