l o a d i n g

ഗൾഫ്

കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ 'സ്നേഹസംഗമം' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 28, 2026

​ജിദ്ദ: ജിദ്ദയിലെ കരുവാരകുണ്ട് സ്വദേശികളായ വ്യവസായ പ്രമുഖർ, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രവർത്തകർ, കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ (KPJC) അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഷറഫിയ എലോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സ്നേഹസംഗമം' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കരുവാരകുണ്ട് പാലിയം ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വീകാര്യതയും പങ്കാളിത്തവും സാമ്പത്തിക സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹസംഗമം സംഘടിപ്പിച്ചത്.
​സ്നേഹസംഗമത്തിൽ KPJC പ്രസിഡന്റ് സി. ടി. ഹാഫിദ് അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണർക്കും രോഗബാധിതർക്കും കരുതലും കരുണയും പകരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്നും, പ്രവാസി സമൂഹത്തിന്റെ കൂട്ടായ ഇടപെടലുകൾ ഇത്തരം സംരംഭങ്ങൾക്ക് വലിയ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
​'ഇന്നലെ നമ്മൾ പരിപാലിച്ചു, ഇന്ന് നമ്മൾ സേവിച്ചു, നാളെ നമ്മൾ പ്രചോദിപ്പിച്ചു' എന്ന പ്രമേയത്തിൽ KPJC ജനറൽ സെക്രട്ടറി ഗഫാർ മാട്ടുമ്മൽ ക്ലാസ് അവതരിപ്പിച്ചു. ഇസ്മായിൽ കല്ലായി, ശിഹാബ് ടി.പി., മുഹമ്മദാലി നമ്പിയൻ എന്നിവർ പങ്കെടുത്തവരുമായി സംവദിച്ചു. 'KPJC-യുടെ വളർച്ചയും ഭാവി പ്രവർത്തനങ്ങളും' എന്ന വിഷയത്തിൽ നടന്ന ചർച്ചകൾക്ക് ഉസ്മാൻ കുണ്ടുകാവിൽ, യൂസുഫ് കുരിക്കൾ എന്നിവർ നേതൃത്വം നൽകി.
​യാറ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ഷാജി വട്ടപ്പറമ്പിൽ, അൻവർ ആലുങ്ങൽ, ഷുക്കൂർ (തരിശ് ജിദ്ദ പ്രവാസി അസോസിയേഷൻ), സക്കീർ, സറാഫത്ത് (പുന്നക്കാട് പ്രവാസി കൂട്ടായ്മ ജിദ്ദ), മനാഫ് നമ്പ്യൻ, അക്ബർ നാണി കൊടക്കുന്നൻ (കേരള എസ്റ്റേറ്റ് പ്രവാസി സംഘം ജിദ്ദ), അഷ്റഫ് റയ്യാൻ, ഇ. കെ. അലവി (കുട്ടത്തി മഹല്ല് കൂട്ടായ്മ), ഷമ്മാസ് കുണ്ടുകാവിൽ, മുജീബ് നാലകത്ത് (പുൽവെട്ട പ്രവാസി കൂട്ടായ്മ), ഹസ്സൻ പഴിഞ്ഞീരി, ഹനീഫ കുരിക്കൾ (കെ.എം.സി.സി.), സുബൈർ ആച്ചർപ്പ (ഒ.ഐ.സി.സി.), സി. ടി. സജീർ, അഷറഫ് (സഖാവ് കുഞ്ഞാലി കൂട്ടായ്മ), ബാസിത്ത് (തനിമ) തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
​സി. കെ. അൻസാബ്, അബ്ദുള്ള തരിശ്, അനസ് ഇല്ലിക്കുത്ത്, മുഹമ്മദാലി മഞ്ഞൾപാറ, ഫൈസൽ എടൂർ, പി. എസ്. ഫൈസൽ, ജംഷീർ കുട്ടത്തി, ഇ. കെ. ഹക്കീം, മുജീബ് തരിശ്, ഉമ്മർ പൊറ്റയിൽ, റഫീഖ്, വി. പി. നൗഫൽ പുൽവെട്ട, ജാബിർ തരിശ്, മുഹമ്മദാലി പുൽവെട്ട, മുർഷിദ് കേരള, റഫീഖ് ഇരിങ്ങാട്ടിരി, കെ. വി. നൗഷാദ്, മൻസൂർ മാമ്പാടൻ, ഫൈസൽ മാമ്പാടൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
​KPJC ട്രഷറർ ഷംസുദ്ദീൻ ഇല്ലിക്കുത്ത് സ്വാഗതവും, വൈസ് പ്രസിഡന്റ് മുഹമ്മദ് (കുഞ്ഞാപ്പു) നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026