ജിദ്ദ: ജാമിയ ഖുവൈസില്‍ ജോലിചെയ്യുന്ന നിലമ്പൂര്‍ എടക്കര പോത്തുകല്ല് ഉപ്പട സ്വദേശി പാലക്കല്‍ അബ്ദുല്‍ നാസര്‍ എന്ന റിയാസ് (50) ഹൃദയാഘാതം മൂലം നിര്യാതനായി. ഇരുപത് വര്‍ഷമായി പ്രവാസിയായിരുന്നു.
ജിദ്ദ ഈസ്റ്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കും. സഹായങ്ങള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പിതാവ്: അക്ബര്‍ അലി. മാതാവ്: ഖദീജ. ഭാര്യ: ആബിദ. മക്കള്‍: റിന്‍ഷിദ, റിസ്വാന്‍, റഷാന്‍.
Related News