l o a d i n g

കായികം

ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറിലേക്ക്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആവേശ വിജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

മോണ്ടെറി: 2026 ഫിഫ ലോകകപ്പിലെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മൊറോക്കോ. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് മൊറോക്കോ വിജയം ഉറപ്പിച്ചത്. ജൂലൈ നാലിന് ഹൂസ്റ്റണില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കാനഡയാണ് മൊറോക്കോയുടെ എതിരാളികള്‍.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതല്‍ ഇരു ടീമുകളും ആക്രമണോത്സുകമായ ഫുട്‌ബോളാണ് പുറത്തെടുത്തത്. ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി. മൊറോക്കോയുടെ അഷ്‌റഫ് ഹക്കിമിയുടെയും നെതര്‍ലന്‍ഡ്സിന്റെ മിിക്കി വാന്‍ ഡി വെന്നിന്റെയും ശ്രമങ്ങള്‍ ഗോള്‍കീപ്പര്‍മാര്‍ വിഫലമാക്കി.

രണ്ടാം പകുതിയില്‍ കളി മാറി. 72-ാം മിനിറ്റില്‍ കോഡി ഗാക്‌പോയിലൂടെ നെതര്‍ലന്‍ഡ്സ് ലീഡ് നേടി. ഗോളടിച്ച് അല്പസമയത്തിനുള്ളില്‍ത്തന്നെ തിരിച്ചടിക്കാനുള്ള മൊറോക്കോയുടെ ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. ഇഞ്ചുറി ടൈമില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ ക്രോസില്‍ നിന്ന് ഇസ്സ ഡിയോപ്പ് ഹെഡറിലൂടെ സമനില പിടിച്ചതോടെ സ്റ്റേഡിയം ആവേശത്തിലായി.

ഷൂട്ടൗട്ടിലെ വീരഗാഥ
അധികസമയത്തും ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. നെതര്‍ലന്‍ഡ്സിനായി കോപ്മീനേഴ്‌സും വെഗോഴ്സ്റ്റും ലക്ഷ്യം കണ്ടെങ്കിലും ക്വെന്റിന്‍ ടിംബറും സമ്മര്‍വില്ലും പരാജയപ്പെട്ടു. മൊറോക്കോയ്ക്കായി റഹിമിയും തല്‍ബിയും വല കുലുക്കി. ഒടുവില്‍ നിര്‍ണായകമായ പെനാല്‍റ്റിയിലൂടെ ഇസ്മായില്‍ സായിബാരി മൊറോക്കോയ്ക്ക് ഐതിഹാസിക വിജയം സമ്മാനിച്ചു. ഗോള്‍കീപ്പര്‍ യാസീന്‍ ബൗണുവിന്റെ തകര്‍പ്പന്‍ സേവുകളാണ് മൊറോക്കോയുടെ വിജയത്തില്‍ നിര്‍ണായകമായത്.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026