l o a d i n g

ഗൾഫ്

ഭരണഘടനയും വ്യക്തിനിയമങ്ങളും: ജുബൈല്‍ സെമിനാര്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

ജുബൈല്‍: ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ സാമൂഹ്യ ചിന്തകളെ പരിപോഷിപ്പിക്കുന്ന വേദിയായ 'സ്റ്റെപ്പ്' (STEP) സംഘടിപ്പിച്ച, 'ഇന്ത്യന്‍ ഭരണഘടനയും വ്യക്തിനിയമങ്ങളും' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധത, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശസംരക്ഷണം, മുസ്ലിം വ്യക്തിനിയമങ്ങളുടെ പ്രാധാന്യം എന്നിവയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് കണ്‍വീനര്‍ എന്‍.വി. മുഹമ്മദ് സാലിം മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയും വ്യക്തിനിയമങ്ങളും സംബന്ധിച്ച വിഷയങ്ങളെ വസ്തുനിഷ്ഠമായും ഭരണഘടനാപരമായും സമീപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും, ഭരണഘടനാ രൂപീകരണത്തില്‍ വിവിധ നേതാക്കളുടെ പങ്ക്, വ്യക്തിനിയമങ്ങളുടെ ഭരണഘടനാപരമായ അടിത്തറ, യൂണിഫോം സിവില്‍ കോഡ് (യു.സി.സി.) സംബന്ധിച്ച ആശയങ്ങളും യാഥാര്‍ഥ്യങ്ങളും, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുടെ പ്രസക്തി, വൈവിധ്യത്തെ അംഗീകരിക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ ഭരണഘടനാപരമായ അടിസ്ഥാനമൂല്യങ്ങള്‍, സമകാലിക നിയമ-സാമൂഹിക വിഷയങ്ങള്‍, നിയമവ്യവസ്ഥിതി - ഇസ്ലാമിക കാഴ്ചപ്പാട് തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മന്നാന്‍, 'സ്റ്റെപ്പ്' ഭാരവാഹികളായ നൗഫല്‍ സുബൈര്‍, ഷിയാസ്, നാസറുദ്ദീന്‍ പുനലൂര്‍, ഷൈലാസ് കുഞ്ഞു, മുഹമ്മദ് നിയാസ്, നൗഫല്‍ റഹ്‌മാന്‍, അമീന്‍ നരികുനി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. സാമൂഹ്യ പ്രവര്‍ത്തകരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രതിനിധികള്‍ കുടുംബസമേതം സെമിനാറില്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026