l o a d i n g

ബിസിനസ്

യുഎഇയുടെ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഓട്ടം തുടങ്ങി; ഫുജൈറയില്‍ നിന്ന് അബുദാബിയിലെത്തി ചരിത്രയാത്ര

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

അബുദാബി: യുഎഇയുടെ ഗതാഗത ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹദ് റെയിലിന്റെ രാജ്യത്തെ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഫുജൈറയില്‍ നിന്ന് പുലര്‍ച്ചെ 5.34-ന് പുറപ്പെട്ട ട്രെയിന്‍ ഏകദേശം ഒരു മണിക്കൂര്‍ 45 മിനിറ്റിനുള്ളില്‍ അബുദാബിയിലെത്തി. രാവിലെ 7.19-ഓടെ അബുദാബി സ്റ്റേഷനിലേക്ക് ട്രെയിന്‍ പ്രവേശിച്ചപ്പോള്‍ വന്‍ ജനാവലിയാണ് ആവേശത്തോടെ യാത്രക്കാരെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്.

ട്രെയിന്‍ യാത്ര മാത്രം ലക്ഷ്യമിട്ടല്ല ഇത്തിഹാദ് റെയില്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഇത്തിഹാദ് റെയില്‍ മൊബിലിറ്റിയുടെ കൊമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അദ്രാ അല്‍ മന്‍സൂരി പറഞ്ഞു. സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കുന്നതിനായി ഷട്ടില്‍ ബസുകള്‍, പൊതു ബസ് ശൃംഖലകള്‍, ടാക്‌സികള്‍, ഇ-ഹെയിലിംഗ് സേവനങ്ങള്‍ എന്നിവയുമായി സ്റ്റേഷനുകളെ ബന്ധിപ്പിക്കും. സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ദുബായ് സ്റ്റേഷന്‍, ദുബായ് മെട്രോയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് മെട്രോയിലേക്കും തിരിച്ചും എളുപ്പത്തില്‍ മാറാനുള്ള സൗകര്യമൊരുക്കും.

ആഘോഷമായി ഉദ്ഘാടന യാത്ര
ചരിത്രപരമായ ഈ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്ത കുടുംബങ്ങള്‍ വലിയ സംതൃപ്തിയാണ് പ്രകടിപ്പിച്ചത്. ഫുജൈറയില്‍ നിന്ന് തുടങ്ങി ഷാര്‍ജ, ദുബായ് വഴിയുള്ള യാത്ര അതീവ സുഖകരമായിരുന്നുവെന്ന് ആദ്യ യാത്രക്കാരില്‍ ഒരാളായ ഗ്രീനി പറഞ്ഞു. ട്രെയിനിലെ ഭക്ഷണവും സേവനങ്ങളും മികച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അബുദാബി സ്റ്റേഷനില്‍ വന്‍ ആഘോഷപരിപാടികളോടെയാണ് യാത്രക്കാരെ വരവേറ്റത്. പരമ്പരാഗത എമിറാത്തി നൃത്തങ്ങള്‍, സൗജന്യ ലഘുഭക്ഷണങ്ങള്‍, ഫോട്ടോ ബൂത്തുകള്‍ എന്നിവ സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി ആളുകളാണ് സ്റ്റേഷനിലെത്തിയത്. യുഎഇയിലെ റെയില്‍ ഗതാഗത മേഖലയില്‍ ഒരു പുതിയ യുഗത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. വിവിധ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ യുഎഇയിലെ ആഭ്യന്തര ടൂറിസത്തിന് വലിയൊരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം.

Photo

Latest News

ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്
ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്
August 24, 2026
കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷം സംഘടിപ്പിക്കുന്നു
കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷം സംഘടിപ്പിക്കുന്നു
August 24, 2026
ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്
ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്
August 24, 2026
ഫോര്‍ക്ക ഉത്രാടപ്പാച്ചില്‍ നാളെ
ഫോര്‍ക്ക ഉത്രാടപ്പാച്ചില്‍ നാളെ
August 24, 2026
ഷാര്‍ജയില്‍ ഏഴു വയസ്സുകാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അബൂദാബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
ഷാര്‍ജയില്‍ ഏഴു വയസ്സുകാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അബൂദാബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
August 24, 2026
ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ  വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
August 24, 2026
വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല
വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല
August 24, 2026
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം: ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാനിലേക്ക്
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം: ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാനിലേക്ക്
August 24, 2026
അമേരിക്കന്‍ ഉപരോധ ഭീഷണിയില്‍ ഭയമില്ല; യു.എസ് നീക്കം നിരാശയില്‍ നിന്നെന്ന് ഇറാന്‍; പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ ടെഹ്‌റാനിലേക്ക്
അമേരിക്കന്‍ ഉപരോധ ഭീഷണിയില്‍ ഭയമില്ല; യു.എസ് നീക്കം നിരാശയില്‍ നിന്നെന്ന് ഇറാന്‍; പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ ടെഹ്‌റാനിലേക്ക്
August 24, 2026
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
August 24, 2026