l o a d i n g

ഗൾഫ്

പെട്രോള്‍ പമ്പിലെ 'ഒരു ദിര്‍ഹം' ഇന്‍സെന്റീവില്‍ നിന്ന് ഇത്തിഹാദ് റെയിലിന്റെ അമരത്തേക്ക്; മലയാളികള്‍ക്ക് അഭിമാനമായി ഓപ്പറേഷന്‍സ് ലീഡര്‍ നിഷാദ്, സര്‍വീസ് സേവന രംഗത്ത് വേറെയും മലയാളികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

അബുദാബി: അബൂദബി: പെട്രോള്‍ പമ്പുകളില്‍ ഓരോ പെര്‍ഫ്യൂം വില്‍ക്കുമ്പോഴും കിട്ടുന്ന ഒരു ദിര്‍ഹം ഇന്‍സെന്റിവിനായി വെയിലത്തു നിന്നൊരു 19 കാരനുണ്ടായിരുന്നു പത്തുവര്‍ഷം മുമ്പ് യു.എ.ഇയില്‍. ആയിരക്കണക്കിന് ഹോട്ട്‌ഡോഗ് സാന്‍ഡ്വിച്ചുകള്‍ ഉണ്ടാക്കിയും സാധനങ്ങള്‍ ഹോം ഡെലിവറി നടത്തിയും തറ തുടച്ചും പ്രവാസത്തിന്റെ കഠിനവഴികളിലൂടെ നടന്ന ആ ആലപ്പുഴക്കാരന്‍ ഇന്ന് യു.എ.ഇയുടെ അഭിമാന പദ്ധതിയായ 'ഇത്തിഹാദ് റെയിലിന്റെ' ഓപ്പറേഷന്‍സ് ടീം ലീഡറും ട്രെയിന്‍ ഡ്രൈവേഴ്സ് ലൈന്‍ മാനേജരുമാണ്. ജീവിതത്തിന്റെ ദുസ്സഹമായ ട്രാക്കില്‍നിന്ന് കഠിനാധ്വാനത്തിന്റെ പാളത്തിലൂടെ അതിശയക്കുതിപ്പ് നടത്തിയ 29 വയസ്സുകാരനായ ആലപ്പുഴ സ്വദേശി നിഷാദിന്റെ ജീവിതം, പ്രവാസലോകത്തിന് തന്നെ വലിയൊരു പ്രചോദനമാണ്.

2014-ല്‍ സെയില്‍സ്മാനായും കാഷ്യറുമായാണ് നിഷാദ് യു.എ.ഇയിലെത്തുന്നത്. അന്ന് ലഭിച്ചിരുന്ന ഒരു ദിര്‍ഹം ഇന്‍സെന്റിവിനായി കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്ത നാളുകള്‍ തന്നിലെ അച്ചടക്കവും ലക്ഷ്യബോധവും വളര്‍ത്തിയെന്ന് നിഷാദ് ഓര്‍ക്കുന്നു. റെസ്റ്റോറന്റുകളില്‍ സാന്‍ഡ്വിച്ച് ഉണ്ടാക്കിയും സാധനങ്ങള്‍ ഡെലിവറി നടത്തിയും തുടങ്ങിയ യാത്ര, പിന്നീട് റെയില്‍വേ മേഖലയിലേക്കുള്ള ചുവടുമാറ്റമായിരുന്നു.

2017-ല്‍ മോണോ റെയിലിലൂടെയാണ് നിഷാദ് റെയില്‍വേ മേഖലയിലെത്തുന്നത്. തുടര്‍ന്ന് കോവിഡ് പ്രതിസന്ധികളെയും ശമ്പളം വെട്ടിക്കുറക്കലിനെയും അതിജീവിച്ച് ദുബായ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും കീ ഇന്‍സ്ട്രക്ടര്‍ പദവിയിലെത്തുകയും ചെയ്തു. 2020-ല്‍ ട്രെയിന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും, ഒരു ഇമെയില്‍ വിലാസത്തിലെ ചെറിയ പിശക് കാരണം ആ അവസരം നഷ്ടപ്പെട്ടു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വീണ്ടും പരിശ്രമിച്ച നിഷാദിനെ തേടി 2024-ല്‍ ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടമെത്തി.

കരിയറിന്റെ തുടക്കകാലത്തെ കഷ്ടപ്പാടുകള്‍ മാതാപിതാക്കളെപ്പോലും അറിയിക്കാതെയാണ് നിഷാദ് ഈ ഉയരങ്ങള്‍ കീഴടക്കിയത്. 'നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ എപ്പോഴെങ്കിലും വഴിമുട്ടിയതായി തോന്നിയാല്‍ ഓര്‍ക്കുക, സ്ഥിരതയും ക്ഷമയുമാണ് ഏറ്റവും വലിയ ആയുധം,' എന്നാണ് നിഷാദിന് സഹപ്രവര്‍ത്തകരോടും പ്രവാസികളോടും പറയാനുള്ളത്.

ഇത്തിഹാദ് റെയിലിലെ ട്രെയിന്‍ ഓപറേഷന്‍സ് ടീം ലീഡറായും കീ ഇന്‍സ്ട്രക്ടറായും അസസറായും നിലവില്‍ സേവനമനുഷ്ഠിക്കുന്ന നിഷാദ്, ആലപ്പുഴ സ്വദേശികളായ നൗഷാദിന്റെയും ഷീബയുടെയും മകനാണ്. ഹിബ ഗഫൂറാണ് ഭാര്യ. മകന്‍: ഖലീഫ സായിദ്. ഇത്തിഹാദ് ചരക്ക് തീവണ്ടിയിലെ ലോക്കോ പൈലറ്റായ റിന്‍ഷാദ് സഹോദരനും നസ്ലി സഹോദരിയുമാണ്. നിഷാദിന്റെ നേട്ടം യു.എ.ഇയുടെ ഗതാഗത ചരിത്രത്തില്‍ മാത്രമല്ല, കഠിനാധ്വാനം കൈമുതലായുള്ള ഓരോ മലയാളി പ്രവാസിയുടെയും അഭിമാന നിമിഷമായാണ് കണക്കാക്കപ്പെടുന്നത്.

നിഷാദിനൊപ്പം മറ്റു നാലു മലയാളികള്‍ കൂടി ഇത്തിഹാദ് സര്‍വീസിന്റെ ഭാഗമായി. ഇത്തിഹാദ് റെയിലിന്റെ ഓപ്പറേഷന്‍സ് ടീം ലീഡറും ട്രെയിന്‍ ഡ്രൈവേഴ്സ് ലൈന്‍ മാനേജരുമായ ആലപ്പുഴ സ്വദേശി നിഷാദാണ് സംഘത്തെ നയിക്കുന്നത്. ട്രെയിന്‍ ക്യാപ്റ്റന്മാരായി കൊച്ചി സ്വദേശി നോവിന്‍ ജോര്‍ജ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാജിദ്, ട്രെയിന്‍ മാസ്റ്റര്‍മാരായി പാലക്കാട് സ്വദേശി രഞ്ജി രവി, മലപ്പുറം സ്വദേശി ആദില്‍ മുഹമ്മദ് എന്നവരാണ് മലയാളി സംഘത്തിലുള്ളത്. ട്രെയിനിലെ ജോലിക്കാരായ ഇവര്‍ക്കു പുറമെ സ്റ്റേഷനുകളില്‍ യാത്രക്കാരെ സേവിക്കുന്നവരിലും നിരവധി മലയാളികളുണ്ട്.

കന്നി യാത്രയില്‍ ട്രെയിന്‍ നിയന്ത്രിച്ചത് മംഗളൂരു കുടക് സ്വദേശിയായ റിയാസ് നസീറായിരുന്നു. ഗള്‍ഫ് മേഖലയിലെ സുപ്രധാന ഗതാഗത സംവിധാനങ്ങളുടെ ഉദ്ഘാടന സര്‍വീസുകളില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച മുന്‍പരിചയം ഇദ്ദേഹത്തിനുണ്ട്. ഖത്തര്‍ മെട്രോയുടെയും ട്രാം സര്‍വീസുകളുടെയും ഉദ്ഘാടന യാത്രകള്‍ക്ക് ചുക്കാന്‍ പിടിച്ചതും റിയാസ് നസീറായിരുന്നു.

ഫോട്ടോ: നിഷാദ്

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026