l o a d i n g

ഗൾഫ്

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ടെക്‌നോപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലവസരം; ജൂലൈ 12 വരെ അപേക്ഷിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2026

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ 'എക്‌സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡി'ലെ വിവിധ ഒഴിവുകളിലേക്ക് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 2026 ജൂലൈ 12 വരെ അപേക്ഷിക്കാം. ജനറല്‍ മാനേജര്‍, എ.ജി.എം-ചീഫ് കോര്‍ഡിനേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ് എന്നീ തസ്തികകളിലാണ് അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി പൂര്‍ണ്ണസമയ അടിസ്ഥാനത്തിലാണ് നിയമനം.

താല്പര്യമുള്ളവര്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.norkaroots.kerala.gov.in Asæn https://name.norkaroots.kerala.gov.in) സന്ദര്‍ശിച്ച്, ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നോര്‍ക്ക റൂട്‌സ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

വിദേശരാജ്യങ്ങളിലെ ജീവിതാനുഭവങ്ങളും വിദ്യാഭ്യാസവും കൈമുതലാക്കി കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ സംരംഭങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കുന്ന 'നോര്‍ക്ക അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്' (NAME - s\bnw) പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസ് സമയത്ത് 0471-2770523 എന്ന നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം: ഇന്ത്യയില്‍ നിന്ന്: 1800 425 3939, വിദേശത്ത് നിന്ന്: +91 88020 12345 (മിസ്ഡ് കോള്‍ സര്‍വീസ് ലഭ്യമാണ്).

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026