ഖോബാര്‍: വിസ്ഡം യൂത്ത് വിങ് ഖോബാര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സംഘടിപ്പിച്ച 'യുവപഥം' പരിപാടി ശ്രദ്ധേയമായി. 'സമര്‍പ്പിത യൗവനം, പരലോക മോക്ഷത്തിന്' എന്ന പ്രമേയത്തില്‍ യുവാക്കള്‍ക്കായി ഒരുക്കിയ പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
ആധുനിക ജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് 'ടെന്‍ഷന്‍ ഇല്ലാത്ത ജീവിതം' എന്ന വിഷയത്തില്‍ പ്രമുഖ പണ്ഡിതന്‍ ഇഹ്സാന്‍ അല്‍ ഹികമി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. യഥാര്‍ത്ഥ സമാധാനവും സന്തോഷവും കണ്ടെത്താന്‍ ആത്മീയമായ അടിത്തറയും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും എത്രത്തോളം അനിവാര്യമാണെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഓര്‍മ്മിപ്പിച്ചു സാബിത് മജീദ് സ്വാഗതവും് ഷൈജല്‍ നന്ദിയും പുറഞ്ഞു.
Related News