റിയാദ്: അമേരിക്ക-ഇറാന്‍ ചര്‍ച്ചകളും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള നീക്കങ്ങളും സൗദി അറേബ്യയും ബഹ്റൈനും ചര്‍ച്ച ചെയ്തു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇയുടെ വിയോഗത്തെത്തുടര്‍ന്നുളള സംസ്‌കാര ചടങ്ങുകള്‍ ജൂലൈ ഒന്‍പതിന് ശേഷം പൂര്‍ത്തിയായാലുടന്‍ അമേരിക്കന്‍, ഇറാന്‍ പ്രതിനിധികള്‍ തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
അറേബ്യന്‍ ഉള്‍ക്കടലില്‍ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കൂടാതെ, പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളിലും വിദേശകാര്യ മന്ത്രിമാര്‍ ആശയവിനിമയം നടത്തി.
Related News