l o a d i n g

കേരള

സ്വര്‍ണ്ണത്തട്ടിപ്പില്‍ മനംനൊന്ത് രണ്ട് യുവതികള്‍ ആത്മഹത്യ ചെയ്തു; പ്രതി അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2026

തിരുവനന്തപുരം: 70 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ, വെണ്ണിയൂര്‍ നെല്ലിവിള ജയഭവനില്‍ അഞ്ജു എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തില്‍ വെങ്ങാനൂര്‍ പനങ്ങോട് ശ്യാമളാലയം സിന്ധുകുമാരിയെ (53) പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ:
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ജുവിനെയും ഐശ്വര്യയെയും മുന്‍പ് സ്വര്‍ണ്ണപ്പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധുകുമാരി പരിചയപ്പെടുകയും വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പണയം വെക്കുന്ന സ്വര്‍ണം കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയില്‍ പണയം വെക്കാമെന്ന് വാഗ്ദാനം ചെയ്ത് സിന്ധു യുവതികളില്‍ നിന്ന് കൈക്കലാക്കുകയായിരുന്നു. അഞ്ജു 20 പവനും ഐശ്വര്യ 50 പവനുമാണ് ഇവര്‍ക്ക് നല്‍കിയത്.

ആദ്യതവണ വാങ്ങിയ സ്വര്‍ണ്ണം തിരികെ നല്‍കി വിശ്വാസ്യത ഉറപ്പിച്ച ശേഷം, പിന്നീട് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ സിന്ധു തിരികെ നല്‍കിയില്ല. ഈ സ്വര്‍ണ്ണം കോവളത്തെ മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നല്‍കി ഇവര്‍ വില്‍പന നടത്തിയിരുന്നു. ഇടപാടുകാരുടെ സമ്മര്‍ദ്ദം കൂടിയതോടെ യുവതികള്‍ സ്വന്തമായി പണമെടുത്ത് ആദ്യ ഘട്ടത്തില്‍ സ്വര്‍ണ്ണം വാങ്ങി ഇടപാടുകാര്‍ക്ക് നല്‍കി. എന്നാല്‍ അതിനു കഴിയാതായതോടെ പ്രതിസന്ധിയിലായ യുവതികള്‍ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തത്.

അറസ്റ്റിലായ സിന്ധുകുമാരിയുടെ വീട്ടില്‍ നിന്ന് വ്യാജ വിസിറ്റിങ് കാര്‍ഡുകളും ബില്‍ ബുക്കുകളും പോലീസ് കണ്ടെടുത്തു. ഇവര്‍ക്കെതിരെ ഇതിനോടകം 10 പരാതികള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. കോവളം പോലീസ് സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിനും മലയിന്‍കീഴ് സ്റ്റേഷനില്‍ വഞ്ചനാക്കുറ്റത്തിനും ഇവര്‍ക്കെതിരെ കേസുകളുണ്ട്. പോലീസ് എത്തുന്നതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ മച്ചേലിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് വിവരങ്ങള്‍, ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ എന്നിവ വരുംദിവസങ്ങളില്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഫോട്ടോ: മരിച്ച ഐശ്വര്യ, അഞ്ജു, അറസ്റ്റിലായ സിന്ധുകുമാരി

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026