l o a d i n g

ഗൾഫ്

ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി

Thumbnail

തായിഫ്: സ്‌പോണ്‍സറുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രയാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മാസിന്‍ കൊളോണം ഒടുവില്‍ പ്രവാസഭൂമിയോട് വിടപറഞ്ഞ് ജന്മനാട്ടിലേക്ക് തിരിച്ചു.

തായിഫിലെ പച്ചക്കറിക്കടയില്‍ ജോലിക്കെത്തിയ മാസിന് രണ്ട് വര്‍ഷമായി താമസരേഖയായ ഇഖാമയോ ഹെല്‍ത്ത് കാര്‍ഡോ ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ലഭ്യമായിരുന്നില്ല. ഇതേത്തുടര്‍ന്ന് പ്രതിസന്ധിയിലായ മാസിന്റെ വിഷയം തായിഫ് ഐസിഎഫ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് റിയാദിലെ ലേബര്‍ ഓഫീസുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് നടത്തിയ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലാണ് മാസിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങിയത്.

ഐസിഎഫ് ഭാരവാഹികളായ അബ്ദുല്‍ കബീര്‍ മുസ്ലിയാര്‍, ആര്‍.എം. ത്വല്‍ഹത്ത്, ഫിറോസ് കുറാര എന്നിവര്‍ ഇതിനായുള്ള സഹായങ്ങള്‍ ഏകോപിപ്പിച്ചു. റിയാദ് എംബസി തലത്തിലുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഇബ്രാഹിം കരീം, റസാക്ക് വയല്‍ക്കര എന്നിവര്‍ നേതൃത്വം നല്‍കി. മാസിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഷാര 25 യൂണിറ്റ് പ്രസിഡന്റ് ഹാരിസ് പടിയൂരും സെക്രട്ടറി ബഷീര്‍ കൊളോണവും ചേര്‍ന്ന് കൈമാറി.

നാട്ടിലേക്ക് മടങ്ങുന്ന മാസിന് ഐസിഎഫ് ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ നൗഷാദ് ഓച്ചിറ അധ്യക്ഷത വഹിച്ചു. അനസ് പടയങ്കോട് സ്വാഗതവും ഹംസ മംഗലാപുരം നന്ദിയും പറഞ്ഞു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പ്രിയപ്പെട്ടവരിലേക്ക് മടങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാസിന്‍.

Latest News

സൗദിയില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം; വാര്‍ഷിക ഫീസ് ഒരു ലക്ഷം റിയാല്‍ വരെ
സൗദിയില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം; വാര്‍ഷിക ഫീസ് ഒരു ലക്ഷം റിയാല്‍ വരെ
July 6, 2026
പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍
പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍
July 6, 2026
 ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി
ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി
July 6, 2026
മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി
മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി
July 6, 2026
അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
July 6, 2026
ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു
ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു
July 6, 2026
ലക്ഷദ്വീപിലെ കൂട്ടപ്പിരിച്ചുവിടല്‍ സാമൂഹ്യനീതിയുടെ ലംഘനം -ഹംദുള്ള സഈദ് എം.പി
ലക്ഷദ്വീപിലെ കൂട്ടപ്പിരിച്ചുവിടല്‍ സാമൂഹ്യനീതിയുടെ ലംഘനം -ഹംദുള്ള സഈദ് എം.പി
July 6, 2026
ഗാസയില്‍ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു: ഭരണപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു
ഗാസയില്‍ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു: ഭരണപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു
July 6, 2026
ഇത് എന്റെ അവസാന ലോകകപ്പ്, 23 വര്‍ഷമായി അവര്‍ എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇത് എന്റെ അവസാന ലോകകപ്പ്, 23 വര്‍ഷമായി അവര്‍ എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
July 6, 2026
കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
July 6, 2026