l o a d i n g

ഗൾഫ്

ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു

Thumbnail

റിയാദ്: ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗമെത്തി ഉംറ നിര്‍വഹിച്ച് മക്കയില്‍നിന്നു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മാതാവും മകളും മരിച്ചു. മലപ്പുറം തിരൂര്‍ രാങ്ങാട്ടൂര്‍ നടുവട്ടം തെക്കേ പീടിക്കല്‍ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോന്‍) ഭാര്യ രഹന (52), ഇവരുടെ മകള്‍ ഡോ. നഹ്ല നര്‍മിന്‍ (29) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫില്‍ നിന്ന് റിയാദിലേക്കുള്ള എക്‌സ്പ്രസ് ഹൈവേയില്‍, ദലം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. മക്കയിലെ ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

ഹൈവേയിലൂടെ വാഹനം സഞ്ചരിക്കവെ ശക്തമായ കാറ്റില്‍ പറന്നുവന്ന ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് ലാന്‍ഡ് ക്രൂയിസറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വന്ന് പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ക്ക് കാഴ്ച മറയുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ പലതവണ തലകീഴായി മറിയുകയുമായിരുന്നുവെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെണ്‍മക്കള്‍, ഒരു പേരക്കുട്ടി എന്നിവര്‍ അത്ഭുതകരമായാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ദീര്‍ഘകാലമായി ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനിയില്‍ (കാപ്കോ) ഉദ്യോഗസ്ഥനാണ് അബ്ദുല്ലത്തീഫ്. ഉമര്‍കുട്ടി-മെഹറുന്നിസ കുമ്മത്ത് ദമ്പതികളുടെ മകളാണ് മരണപ്പെട്ട രഹന.

അപകടവിവരമറിഞ്ഞ് ദമ്മാമില്‍ നിന്നും സൗദിയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ബന്ധുക്കളും കെ.എം.സി.സി പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ദലം സെന്‍ട്രല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നിലവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സൗദിയില്‍ തന്നെ ഖബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ഫോട്ടോ: മരണമടഞ്ഞ ഡോ. നഹ്ല നര്‍മിന്‍.

Latest News

പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍
പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍
July 6, 2026
 ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി
ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി
July 6, 2026
മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി
മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി
July 6, 2026
അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
July 6, 2026
ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു
ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു
July 6, 2026
ലക്ഷദ്വീപിലെ കൂട്ടപ്പിരിച്ചുവിടല്‍ സാമൂഹ്യനീതിയുടെ ലംഘനം -ഹംദുള്ള സഈദ് എം.പി
ലക്ഷദ്വീപിലെ കൂട്ടപ്പിരിച്ചുവിടല്‍ സാമൂഹ്യനീതിയുടെ ലംഘനം -ഹംദുള്ള സഈദ് എം.പി
July 6, 2026
ഗാസയില്‍ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു: ഭരണപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു
ഗാസയില്‍ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു: ഭരണപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു
July 6, 2026
ഇത് എന്റെ അവസാന ലോകകപ്പ്, 23 വര്‍ഷമായി അവര്‍ എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇത് എന്റെ അവസാന ലോകകപ്പ്, 23 വര്‍ഷമായി അവര്‍ എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
July 6, 2026
കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
July 6, 2026
ബാലോഗന് ഇളവ് നല്‍കിയ ഫിഫയുടെ തീരുമാനത്തിനെതിരെ ബെല്‍ജിയത്തിന് അപ്പീല്‍ നല്‍കാം: റിപ്പോര്‍ട്ടുകള്‍
ബാലോഗന് ഇളവ് നല്‍കിയ ഫിഫയുടെ തീരുമാനത്തിനെതിരെ ബെല്‍ജിയത്തിന് അപ്പീല്‍ നല്‍കാം: റിപ്പോര്‍ട്ടുകള്‍
July 6, 2026