l o a d i n g

ഗൾഫ്

മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി

Thumbnail

റിയാദ്: പന്ത്രണ്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റര്‍ യൂണിറ്റ് മുന്‍ പ്രസിഡന്റ് മണികണ്ഠന്‍ രാമന്‍കുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠന്‍ രാമന്‍കുട്ടി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.

കേളി കേന്ദ്ര സെക്രട്ടറി സുനില്‍കുമാര്‍, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിങ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി ഷാജി കെ. കെ., ഏരിയ പ്രസിഡന്റ് സലീം പി. പി., ഏരിയ ട്രഷറര്‍ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രന്‍, ഭവിഷ് കുമാര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീര്‍ മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മണികണ്ഠന്‍ രാമന്‍കുട്ടി മറുപടി പ്രസംഗം നടത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Latest News

പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍
പതിനായിരങ്ങളെ അണിനിരത്തി 'റിസ'യുടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ കാമ്പയിന്‍
July 6, 2026
 ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി
ഐസിഎഫ് ഇടപെടല്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മാസിന്‍ നാട്ടിലേക്ക് മടങ്ങി
July 6, 2026
മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി
മണികണ്ഠന്‍ രാമന്‍കുട്ടിക്ക് കേളി യാത്രയയപ്പ് നല്‍കി
July 6, 2026
അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
അറേബ്യയിലെ പാചക കലാരംഗത്ത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി
July 6, 2026
ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു
ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; ഉമ്മയും മകളും മരിച്ചു
July 6, 2026
ലക്ഷദ്വീപിലെ കൂട്ടപ്പിരിച്ചുവിടല്‍ സാമൂഹ്യനീതിയുടെ ലംഘനം -ഹംദുള്ള സഈദ് എം.പി
ലക്ഷദ്വീപിലെ കൂട്ടപ്പിരിച്ചുവിടല്‍ സാമൂഹ്യനീതിയുടെ ലംഘനം -ഹംദുള്ള സഈദ് എം.പി
July 6, 2026
ഗാസയില്‍ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു: ഭരണപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു
ഗാസയില്‍ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു: ഭരണപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു
July 6, 2026
ഇത് എന്റെ അവസാന ലോകകപ്പ്, 23 വര്‍ഷമായി അവര്‍ എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇത് എന്റെ അവസാന ലോകകപ്പ്, 23 വര്‍ഷമായി അവര്‍ എന്നെ 'കൊല്ലാന്‍' ശ്രമിക്കുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
July 6, 2026
കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
കരിയര്‍ അവസാനിപ്പിച്ചു: വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
July 6, 2026
ബാലോഗന് ഇളവ് നല്‍കിയ ഫിഫയുടെ തീരുമാനത്തിനെതിരെ ബെല്‍ജിയത്തിന് അപ്പീല്‍ നല്‍കാം: റിപ്പോര്‍ട്ടുകള്‍
ബാലോഗന് ഇളവ് നല്‍കിയ ഫിഫയുടെ തീരുമാനത്തിനെതിരെ ബെല്‍ജിയത്തിന് അപ്പീല്‍ നല്‍കാം: റിപ്പോര്‍ട്ടുകള്‍
July 6, 2026