l o a d i n g

ഗൾഫ്

സൗദിയില്‍ ഇനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം; വാര്‍ഷിക ഫീസ് ഒരു ലക്ഷം റിയാല്‍ വരെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2026

റിയാദ്: സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമങ്ങള്‍ നിലവില്‍ വന്നു. മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വര്‍ഷത്തില്‍ ഒരു ലക്ഷം റിയാല്‍ വരെ ഫീസടച്ചാല്‍ ഏത് സ്ഥാപനത്തിനും രാത്രി മുഴുവന്‍ പ്രവര്‍ത്തനം തുടരാം.

സൗദി മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായാണ് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. നിശ്ചയിച്ചിട്ടുള്ള ഫീസ് എത്രയായിരിക്കണമെന്നും, പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ഏതൊക്കെ സ്ഥാപനങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കാമെന്നും തീരുമാനിക്കാനുള്ള അധികാരം മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയത്തിന് ആയിരിക്കും.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയില്‍ നിന്നും പോലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. നിലവിലുള്ള മുനിസിപ്പല്‍ ലൈസന്‍സുമായി ബന്ധപ്പെടുത്തി ഇലക്ട്രോണിക് വഴിയാണ് അധികൃതര്‍ അനുമതി നല്‍കുക. അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പെര്‍മിറ്റ് ബാധകമാവുക. റമദാന്‍ മാസത്തിലും പെരുന്നാള്‍ ദിവസങ്ങളിലും പ്രത്യേക സീസണല്‍ നിയമങ്ങളായിരിക്കും ബാധകം.

തൊഴില്‍ നിയമങ്ങള്‍ പാലിക്കണം
അധിക സമയം ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തില്‍ സൗദി തൊഴില്‍ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും കര്‍ശനമായി പാലിക്കണം. ഇതിനായുള്ള പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കും. സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അവരുടെ സുരക്ഷയും തൊഴില്‍ അവകാശങ്ങളും സംബന്ധിച്ച നിയമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങള്‍
പ്രവര്‍ത്തന സ്വഭാവം കണക്കിലെടുത്ത് ചില വിഭാഗങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍, നഗരത്തിന് പുറത്തുള്ള പെട്രോള്‍ പമ്പുകളും സര്‍വീസ് സെന്ററുകളും, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, താമസസൗകര്യങ്ങള്‍, ഫാര്‍മസികള്‍, കല്യാണ മണ്ഡപങ്ങള്‍, മെഡിക്കല്‍ സേവന കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെയാണ് ഒഴിവാക്കിയിരിക്കുന്നത്.

ജനവാസ കേന്ദ്രങ്ങളിലെ ജീവിതനിലവാരത്തെ ബാധിക്കാത്ത രീതിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിന് അനുമതിയുള്ള വാണിജ്യ മേഖലകളും തെരുവുകളും മുനിസിപ്പാലിറ്റികള്‍ക്ക് നിശ്ചയിക്കാം. പെര്‍മിറ്റ് ലഭിച്ച സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഉത്തരവ് സംബന്ധിച്ച തീരുമാനങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് ബന്ധപ്പെട്ട പരാതി പരിഹാര സമിതികളെ സമീപിക്കാനുള്ള അവകാശമുണ്ടായിരിക്കും.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026