l o a d i n g

കേരള

രക്ഷിതാക്കള്‍ മക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വളര്‍ത്തണം -അഭിജിത്ത് എം.എല്‍.എ.

Thumbnail

കക്കട്ടില്‍: കഴിഞ്ഞ തലമുറയുടെ നടക്കാതെ പോയ സ്വപ്നങ്ങള്‍ മക്കളിലൂടെ പൂവണിയിക്കാന്‍ പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ മക്കളുടെ താല്പര്യവും സ്വപ്നങ്ങളും എന്താണെന്ന് കൂടി തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് വളരാന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്ന് കെ.എം. അഭിജിത്ത് എം.എല്‍.എ. അഭിപ്രായപ്പെട്ടു. കണ്ടോത്ത് കുനി മദ്രസയില്‍ ഫെയ്സ് ചീക്കോന്ന് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വളര്‍ച്ചയിലൂടെ ജീവിതത്തില്‍ അനന്തസാധ്യതകള്‍ നമ്മുടെ മുമ്പില്‍ തുറന്നുകിടക്കുമ്പോള്‍, മൊബൈല്‍ ഫോണിലെ സൗകര്യങ്ങള്‍ വെറും താല്‍ക്കാലിക സുഖത്തിന് മാത്രമായി ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മാറിനില്‍ക്കണം. ഈ സാധ്യതകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം ഉപദേശിച്ചു.

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. കുത്തബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മനാഫ് തറവട്ടത്ത് സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കാര്‍ത്തി പി. രാജീവ്, പ്രവാസി സെല്‍ കണ്‍വീനര്‍ അഹമ്മദ് പാതിരിപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. നരിപ്പറ്റയിലെ വിവിധ മഹല്ലുകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു, മറ്റു ഉന്നത കോഴ്‌സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

സൈഫു തൈക്കണ്ടി, എന്‍.കെ. മൊയ്തു, റഫീഖ് ആനപ്പാറ, കുഞ്ഞമ്മദ് ചങ്ങരോത്ത്, പി.കെ. അഹമ്മദ് മാസ്റ്റര്‍, ടി.കെ. ഇബ്രാഹിംകുട്ടി, സി.പി. നാസ്സര്‍, പി.പി. ബാബു മാസ്റ്റര്‍, റഷീദ് കല്ലുമ്മല്‍, ഹുസൈന്‍ മാസ്റ്റര്‍ കെ., സിയാദ് പാലോല്‍, പി.കെ. കുഞ്ഞമ്മദ്, അസീസ് മാസ്റ്റര്‍ കെ., ഷൗക്കത്തലി ടി., കുഞ്ഞമ്മദ് പാലോല്‍, ഇ.വി. മഹമൂദ് ഹാജി, നവാസ് മാസ്റ്റര്‍ പി.പി., മെനരത് അന്ദ്രു, ചെറിയ പാലോത് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഹുസൈന്‍ മാസ്റ്റര്‍ കോക്കണ്ടി നന്ദി പറഞ്ഞു. നസീര്‍ ചീക്കോന്ന് പരിപാടി അവതരിപ്പിച്ചു.

ഫോട്ടോ: നരിപ്പറ്റ കണ്ടോത്ത് കുനിയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം അഭിജിത്ത് പി., എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

Latest News

അര്‍ജന്റീനയ്‌ക്കെതിരെ ചരിത്രപരമായ ലീഡ് നേടി ഈജിപ്ത്; മെസ്സിയുടെ പെനാല്‍റ്റി തടഞ്ഞ് ഗോള്‍കീപ്പര്‍ ഷൊബൈര്‍
അര്‍ജന്റീനയ്‌ക്കെതിരെ ചരിത്രപരമായ ലീഡ് നേടി ഈജിപ്ത്; മെസ്സിയുടെ പെനാല്‍റ്റി തടഞ്ഞ് ഗോള്‍കീപ്പര്‍ ഷൊബൈര്‍
July 7, 2026
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഈലാഫ് ഫാമിലി മീറ്റ്': ബത്ഹ യൂണിറ്റിന് കന്നിക്കിരീടം
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഈലാഫ് ഫാമിലി മീറ്റ്': ബത്ഹ യൂണിറ്റിന് കന്നിക്കിരീടം
July 7, 2026
 ബഷീര്‍ അനുസ്മരണവും എം.ടി പ്രബന്ധ മത്സര അവാര്‍ഡ് ദാനവും നടത്തി
ബഷീര്‍ അനുസ്മരണവും എം.ടി പ്രബന്ധ മത്സര അവാര്‍ഡ് ദാനവും നടത്തി
July 7, 2026
രക്ഷിതാക്കള്‍ മക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വളര്‍ത്തണം -അഭിജിത്ത് എം.എല്‍.എ.
രക്ഷിതാക്കള്‍ മക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വളര്‍ത്തണം -അഭിജിത്ത് എം.എല്‍.എ.
July 7, 2026
ചാലിയാറിലെ കുത്തൊഴുക്ക്: മരം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിനെ പുഴയില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു
ചാലിയാറിലെ കുത്തൊഴുക്ക്: മരം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിനെ പുഴയില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു
July 7, 2026
ആറു മാസത്തിനിടെ സൗദിയില്‍ 900 കിലോമീറ്റര്‍ പുതിയ റോഡുകള്‍ തുറന്നു
ആറു മാസത്തിനിടെ സൗദിയില്‍ 900 കിലോമീറ്റര്‍ പുതിയ റോഡുകള്‍ തുറന്നു
July 7, 2026
വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം
വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം
July 7, 2026
 ആരോഗ്യ രംഗത്തെ കരിയര്‍ സാധ്യതകളുമായി ജിദ്ദയില്‍ അബീര്‍ മെഡ്പാത്ത് പരിപാടി
ആരോഗ്യ രംഗത്തെ കരിയര്‍ സാധ്യതകളുമായി ജിദ്ദയില്‍ അബീര്‍ മെഡ്പാത്ത് പരിപാടി
July 7, 2026
ടൂറിസം വിസ  എളുപ്പം ലഭ്യമാക്കാന്‍ സൗദിയില്‍ പാക്കേജ് വിസ പൈലറ്റ് പദ്ധതിക്ക് തുടക്കം
ടൂറിസം വിസ എളുപ്പം ലഭ്യമാക്കാന്‍ സൗദിയില്‍ പാക്കേജ് വിസ പൈലറ്റ് പദ്ധതിക്ക് തുടക്കം
July 7, 2026
ബൃന്ദയുടെ ബൃഹദ് കവിത പ്രകാശനം ചെയ്തു
ബൃന്ദയുടെ ബൃഹദ് കവിത പ്രകാശനം ചെയ്തു
July 7, 2026