l o a d i n g

ഗൾഫ്

പി.കെ. രാജന് കേളി യാത്രയയപ്പ് നല്‍കി

Thumbnail

റിയാദ്: 38 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി സനാഇയ്യ അര്‍ബൈന്‍ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ പി.കെ. രാജന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ അലുമിനിയം ഫാബ്രിക്കേറ്ററായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹം പാലക്കാട് ജില്ലാ തൃത്താല സ്വദേശിയാണ്.

കേളി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷനായി. രക്ഷാധികാരി കമ്മിറ്റി അംഗം സീബ കൂവോട്, സനയ്യ അര്‍ബൈന്‍ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷാഫി, കേളി സെക്രട്ടറി സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുകേഷ് കുമാര്‍, മൊയ്ദീന്‍, നാസര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഹരിദാസന്‍, ജയകുമാര്‍, അബ്ദുല്‍ റഷീദ്, വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മന്‍സൂര്‍ ഖാന്‍, വാസുദേവന്‍ കൂതറ, ഗഫൂര്‍ പി.കെ., നൗഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏരിയ കമ്മിറ്റിക്കുവേണ്ടി ജാഫര്‍ ഖാനും, രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മുഹമ്മദ് ഷാഫിയും, ഒവൈദ, വെസ്റ്റ്, ഈസ്റ്റ്, ബ്രിഡ്ജ് യൂണിറ്റുകള്‍ക്കുവേണ്ടി യഥാക്രമം മന്‍സൂര്‍ ഖാന്‍, ഹരിദാസന്‍, ജയകുമാര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍ സ്വാഗതവും പി.കെ. രാജന്‍ മറുപടിയും നന്ദിയും രേഖപ്പെടുത്തി.

ഫോട്ടോ: ഏരിയ സെക്രട്ടറി ജാഫര്‍ ഖാന്‍ ഉപഹാരം കൈമാറുന്നു.

Latest News

പി.കെ. രാജന് കേളി യാത്രയയപ്പ് നല്‍കി
പി.കെ. രാജന് കേളി യാത്രയയപ്പ് നല്‍കി
July 8, 2026
റെഡ് സീ ഗ്ലോബലിന്റെ അമാല റിസോര്‍ട്ടില്‍ സിക്‌സ് സെന്‍സസ് പ്രവര്‍ത്തനം ആരംഭിക്കുന്നു
റെഡ് സീ ഗ്ലോബലിന്റെ അമാല റിസോര്‍ട്ടില്‍ സിക്‌സ് സെന്‍സസ് പ്രവര്‍ത്തനം ആരംഭിക്കുന്നു
July 8, 2026
റിയാദില്‍ അത്യാധുനിക സ്‌റ്റേഡിയം ഉദ്ഘാടനത്തിന് തയാറാകുന്നു
റിയാദില്‍ അത്യാധുനിക സ്‌റ്റേഡിയം ഉദ്ഘാടനത്തിന് തയാറാകുന്നു
July 8, 2026
  റഫറിയുടെ പക്ഷപാത സമീപനം:  ഫ്രഞ്ച് റഫറിക്കെതിരെ ഫിഫയില്‍ പരാതി നല്‍കി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍
റഫറിയുടെ പക്ഷപാത സമീപനം: ഫ്രഞ്ച് റഫറിക്കെതിരെ ഫിഫയില്‍ പരാതി നല്‍കി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍
July 8, 2026
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപ്; എണ്ണക്കച്ചവട വിലക്ക് വീണ്ടും
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപ്; എണ്ണക്കച്ചവട വിലക്ക് വീണ്ടും
July 8, 2026
ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാന്‍ കാര്‍ഗോ വിമാനം അഞ്ച് ജീവനക്കാരുമായി റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; തിരച്ചില്‍ തുടരുന്നു
ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാക്കിസ്ഥാന്‍ കാര്‍ഗോ വിമാനം അഞ്ച് ജീവനക്കാരുമായി റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; തിരച്ചില്‍ തുടരുന്നു
July 8, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍; ചരിത്രനേട്ടം
കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍; ചരിത്രനേട്ടം
July 8, 2026
അമിതാഭ് ബച്ചന്റെ വിവാദ എക്‌സ് പോസ്റ്റ്: ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിലെ വംശീയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം
അമിതാഭ് ബച്ചന്റെ വിവാദ എക്‌സ് പോസ്റ്റ്: ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിലെ വംശീയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം
July 8, 2026
അമേരിക്കയുടെ പുതിയ വ്യോമാക്രമണം: ഇറാനില്‍ കനത്ത സംഘര്‍ഷം; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം, കുവൈത്തിലും ബഹ്‌റൈനിലും ജഗ്രതാ നിര്‍ദേശം
അമേരിക്കയുടെ പുതിയ വ്യോമാക്രമണം: ഇറാനില്‍ കനത്ത സംഘര്‍ഷം; എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം, കുവൈത്തിലും ബഹ്‌റൈനിലും ജഗ്രതാ നിര്‍ദേശം
July 8, 2026