ജിദ്ദ: റാബക്കില്‍ ജോലി ചെയ്യുന്ന ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശി പരേതനായ പാണ്ടികശാല ആലികുട്ടിയുടെ മകന്‍ പാണ്ടികശാല നൗഷാദ് (49) ഹൃദയാഘാതം മൂലം ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ സുബീന. മകള്‍ റുബീന നൗഷാദ്. സഹോദരങ്ങള്‍ ഷീജ, സോഫിയ, ഷാജി, സുഹായില്‍, സഹില്‍, സൂര്യ. സഹായങ്ങള്‍ക്ക് ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ കൂടെയുണ്ട്.
Related News