l o a d i n g

ഗൾഫ്

യുദ്ധക്കെടുതിയില്‍ ജോലി നഷ്ടമായി; ഖത്തര്‍ പ്രവാസി നാലംഗ കുടുംബത്തിന്റെ കൂട്ടആത്മഹത്യാശ്രമം: പിതാവും മകളും മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 13, 2026

തൃശൂര്‍: ഇറാന്‍-അമേരിക്ക യുദ്ധക്കെടുതിയില്‍ ഖത്തറിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലും കടുത്ത കടബാധ്യതയിലും പ്രവാസി കുടുംബം കൂട്ടആത്മഹത്യക്ക് ശ്രമിച്ചു. കുന്നംകുളം പഴഞ്ഞി അരുവായില്‍ മടക്കനാക്കല്‍ വീട്ടില്‍ സിബി (51), മകള്‍ അലീന (19) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഭാര്യ ബീന, മകന്‍ ആദിത്യന്‍ (18) എന്നിവരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഖത്തറില്‍ ഡിസൈനറായി ജോലി ചെയ്തിരുന്ന സിബി, ഇറാന്‍-അമേരിക്ക യുദ്ധക്കെടുതിയില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് നാലുപേരും ചേര്‍ന്ന് കടുംകൈ ചെയ്തത്. ആദ്യം നാലുപേരും വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ചിട്ടും മരണം സംഭവിക്കാതിരുന്നതോടെ കൈത്തണ്ടയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. സിബിയെ വീട്ടു കിണറ്റില്‍ ചാടി മരിച് നിലയിലും മകള്‍ അലീനയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.

വിഷം കഴിച്ച് അത്യാസന്ന നിലയിലായ മകന്‍ ആദിത്യന്‍ തന്നെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഫോണില്‍ വിവരമറിയിച്ചത്. എത്രയും വേഗം അയല്‍ക്കാരെ വിവരമറിയിക്കാന്‍ പോലീസ് നിര്‍ദേശിച്ചതനുസരിച്ച്, ആദിത്യന്‍ അയല്‍വാസിയായ സുധാകരനെ വിളിച്ച് അമ്മയ്ക്ക് തീരെ വയ്യെന്ന് വിവരം കൈമാറി. ഉടന്‍തന്നെ കുന്നംകുളം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പോലീസ് ജീപ്പില്‍ എല്ലാവരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.

'ജീവിതം മതിയായി ഞങ്ങള്‍ ആത്മഹത്യ ചെയ്യുന്നു' എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഖത്തറിലെ ജോലി നഷ്ടപ്പെട്ടതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് ഈ കുടുംബത്തെ ദാരുണമായ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026