l o a d i n g

ഗൾഫ്

യുഎസ് വ്യോമാക്രമണത്തിന് മറുപടിയായി ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം; ഒരു തുള്ളി എണ്ണപോലും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഭീഷണി തുടര്‍ന്ന് ഐ.ആര്‍.ജി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ലണ്ടന്‍/ടെഹ്റാന്‍: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റില്‍ രൂക്ഷമാവുന്നു. ഇറാനിലെ ഖെഷ്ം ദ്വീപിലും വിവിധ തുറമുഖ നഗരങ്ങളിലും യുഎസ് നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ 'നസ്ര്‍-2' ഓപ്പറേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.

ബുഷെര്‍, ബന്ദര്‍ അബ്ബാസ്, ഖെഷ്ം ദ്വീപിലെ മെസ്സന്‍ പ്രദേശം എന്നിവിടങ്ങളില്‍ യുഎസ് 'പ്രൊജക്‌റ്റൈലുകള്‍' വര്‍ഷിച്ചു. ഗള്‍ഫിലെ കച്ചവടക്കപ്പലുകള്‍ക്ക് മേലുള്ള ഇറാനിയന്‍ ഭീഷണി തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് സൈന്യം വ്യക്തമാക്കുന്നു. തിരിച്ചടിച്ചുകൊണ്ട് 'യാ സൈന്‍ അല്‍-ആബിദിന്‍' കോഡ് നാമത്തില്‍ ബഹ്റൈനിലെ ഷെയ്ഖ് ഇസാ താവളത്തിലെയും കുവൈത്തിലെ അലി അല്‍ സലേം വ്യോമ താവളത്തിലെയും ആയുധപ്പുരകളും ഡ്രോണ്‍ വിന്യാസ കേന്ദ്രങ്ങളും ഇറാന്‍ തകര്‍ത്തു. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടു; കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍-ഡ്രോണ്‍ ഭീഷണികളെത്തുടര്‍ന്ന് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കി.

ഇറാനുമേല്‍ നാവിക ഉപരോധം പുനഃസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് മേഖലയില്‍ പുതിയ സൈനിക നീക്കങ്ങള്‍ തീവ്രമായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇറാനിയന്‍ ഔദ്യോഗിക മാധ്യമമായ IRIB ഉദ്ധരിച്ച വിവരപ്രകാരം ഖെഷ്ം ദ്വീപില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നു. ഇതിന് മറുപടിയായി ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോപ്‌സ് നാവിക, വ്യോമ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കനത്ത പ്രത്യാക്രമണമാണ് അഴിച്ചുവിട്ടത്. ബഹ്റൈനിലെ ഷെയ്ഖ് ഇസാ താവളത്തിലെ ആയുധങ്ങളും യന്ത്രഭാഗങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസുകളും കുവൈത്തിലെ അലി അല്‍ സലേം വ്യോമ താവളത്തിലെ എംക്യു-9 ഡ്രോണ്‍ വിന്യാസ കേന്ദ്രവും തകര്‍ത്തതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെടുകയും ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെ ഒമാന്‍ തീരത്ത് ഒരു നോര്‍വീജിയന്‍ ടാങ്കറിന് അജ്ഞാത വസ്തുവിന്റെ സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. കുവൈത്തിന്റെ നാവിക കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. കൂടാതെ ഒരു ബാലിസ്റ്റിക് മിസൈല്‍, അഞ്ച് ക്രൂസ് മിസൈലുകള്‍, 33 ഡ്രോണുകള്‍ എന്നിവ കുവൈത്ത് സൈന്യം തടഞ്ഞിട്ടു.

ബഹ്റൈനില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യുഎസ് കുറ്റകൃത്യങ്ങള്‍ അവസാനിക്കുന്നത് വരെ പ്രതികാര നടപടികള്‍ തുടരുമെന്നും, പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ ഈ മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റി അയക്കാന്‍ അനുവദിക്കില്ലെന്നും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് കൂടുതല്‍ വൈകിപ്പിക്കുമെന്നും ഐ.ആര്‍.ജി.സി കര്‍ശന മുന്നറിയിപ്പ് നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026