l o a d i n g

ഗൾഫ്

സൗദി അറേബ്യയില്‍ കടുത്ത ചൂട്: കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയതോടെ കിഴക്കന്‍ പ്രവിശ്യയിലെ ജനജീവിതം സ്തംഭിച്ചു. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.

അല്‍-അഹ്‌സ നഗരത്തിലാണ് താപനില 50°Cല്‍ എത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (NCM) സ്ഥിരീകരിച്ചു. മെയ് 29-ന് ഇവിടെ 49.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ദമ്മാം, ദഹ്‌റാന്‍, അല്‍ഖോബാര്‍, ജുബൈല്‍, ഖത്തീഫ് തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില 49 മുതല്‍ 50 ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചകഴിഞ്ഞ് 5 മണിവരെ നീണ്ടുനിന്ന ഈ കടുത്ത ചൂടില്‍ ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റ് വീശിയടിക്കാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സൗദി അറേബ്യയില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് എന്‍.സി.എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കടുത്ത ചൂടിനെ തുടര്‍ന്ന് ജനങ്ങള്‍ തങ്ങളുടെ ദിനചര്യകളില്‍ മാറ്റം വരുത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലില്‍ നില്‍ക്കാനും സൂര്യന്റെ ചൂട് ഏറ്റവുമധികം ഉള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാനും ശ്രമിക്കുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യയിലെ താമസക്കാരിയായ റഹാഫ് അല്‍-മദനി വ്യക്തമാക്കി. ഹൈഡ്രേറ്റഡ് ആയിരിക്കാനും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്.

ചൂട് കാരണം പകല്‍ സമയത്തെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതായും ആളുകള്‍ പറയുന്നു. ഇന്‍ഡോര്‍ പഡേല്‍, ഷോപ്പിംഗ് മാളുകള്‍, കഫേകള്‍ തുടങ്ങിയ ശീതികരിച്ച ഇന്‍ഡോര്‍ വിനോദങ്ങളിലേക്ക് ആളുകള്‍ തിരിഞ്ഞിട്ടുണ്ടെന്നും വൈകുന്നേരങ്ങളില്‍ താപനില കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കാറുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026