ജിദ്ദ: ജിദ്ദയിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനും ജിദ്ദ മങ്കട മണ്ഡലം കെഎംസിസിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി, പരേതനായ കളത്തില്‍ സൈനുദ്ദീന്റെ മകന്‍ ഷക്കീല്‍ (54) പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. മയ്യിത്ത് ചെലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഷക്കീലിന്റെ വേര്‍പാടില്‍ ജിദ്ദയിലെ രാഷ്ട്രീയ-പൊതുരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
ഭാര്യ: റജീന കോലോത്തൊടി കുന്നപ്പള്ളി. മക്കള്‍: ഡോ. ഫാത്തിമ സുറുമി, ആയിഷ സന (എം.ബി.എ. വിദ്യാര്‍ത്ഥി), ആയിഷ ഷദ (ഡിഗ്രി വിദ്യാര്‍ത്ഥി).
മരുമകന്‍: കോലകണ്ണി ഇജാസ് രാമപുരം.
Related News