l o a d i n g

ഗൾഫ്

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ചൂട്, ജിസാനിലും അസീറിലും മഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2026

ജിസാന്‍- സൗദി അറേബ്യയിലെ ജിസാന്‍, അസീര്‍ പ്രവിശ്യകളില്‍ ശക്തമായ കാറ്റോടും ആലിപ്പഴ വര്‍ഷത്തോടും കൂടിയ ഇടത്തരം മുതല്‍ കനത്തതുമായ ഇടിമിന്നലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ കാലാവസ്ഥ അല്‍-ബാഹ പ്രവിശ്യയുടെ തെക്കന്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കാം. അതേസമയം കിഴക്കന്‍ പ്രവിശ്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ജിസാന്‍, അസീര്‍, അല്‍-ബാഹ, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മദീന, തബൂക്ക് എന്നീ പ്രദേശങ്ങളിലും കൂടാതെ ജിദ്ദയെയും ജിസാനെയും ബന്ധിപ്പിക്കുന്ന തീരദേശ റോഡിലും ശക്തമായ കാറ്റും മണല്‍ക്കാറ്റും തുടരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചെങ്കടലില്‍ മണിക്കൂറില്‍ 15 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നലുള്ള സമയങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്ററിലധികം ഉയര്‍ന്നേക്കാം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം, ദഹ്‌റാന്‍, ഹഫര്‍ അല്‍-ബാത്തിന്‍, അല്‍-ഖഫ്ജി, ജുബൈല്‍, അല്‍-ഖത്തീഫ്, അല്‍-ഖോബാര്‍, അല്‍-അഹ്‌സ ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും കടുത്ത ചൂട് തുടരും. ഇവിടങ്ങളില്‍ താപനില 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. മണിക്കൂറില്‍ 40 മുതല്‍ 49 കിലോമീറ്റര്‍ വേഗമുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി 3 മുതല്‍ 5 കിലോമീറ്റര്‍ വരെയായി കുറയാന്‍ സാധ്യതയുണ്ട്. ഈ പ്രത്യേക കാലാവസ്ഥാ സാഹചര്യം പകല്‍മുഴുവന്‍ നീണ്ടുനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026