l o a d i n g

കേരള

വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്താമെന്ന് സർക്കാർ പറഞ്ഞിട്ടില്ല: പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്ന് പി.എം.എ സലാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2026

മലപ്പുറം: വഖഫ് ബോര്‍ഡ് കേസില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമെന്ന് ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. പ്രതിപക്ഷ നേതാവ് നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോര്‍ഡില്‍ രണ്ട് ഇതര മതസ്ഥരെ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിട്ടില്ലെന്നും, കേസില്‍ ഉചിതമായ നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നിലവില്‍ കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ നാല് വ്യത്യസ്ത ഹര്‍ജികളാണുള്ളത്. ഷിയാ, ബോറ സമുദായങ്ങളുടെ പ്രാതിനിധ്യം, ബോര്‍ഡിന്റെ സാങ്കേതികവും നിയമപരവുമായ രൂപീകരണം, ഷോണ്‍ ജോര്‍ജ് നല്‍കിയ അമുസ്ലിം പ്രാതിനിധ്യം സംബന്ധമായ കേസ് എന്നിവയാണ് കോടതി ഒന്നിച്ച് പരിഗണിക്കുന്നത്.

ബോര്‍ഡിന്റെ രൂപീകരണത്തില്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെങ്കില്‍ അത് പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അല്ലാതെ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടില്ലെന്ന് പി.എം.എ സലാം വിശദീകരിച്ചു. തമിഴ്‌നാട് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ കൂടി കണക്കിലെടുത്തായിരിക്കും തുടര്‍ നടപടികള്‍.

പാര്‍ലമെന്റില്‍ വഖഫ് ബില്‍ ചര്‍ച്ച വന്നതുമുതല്‍ ലീഗ് ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. ദേവസ്വം ബോര്‍ഡിലോ ക്രിസ്ത്യന്‍ പള്ളികളുടെ ഭരണസമിതികളിലോ മറ്റു മതവിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതുപോലെ, വഖഫ് ബോര്‍ഡിലും മുസ്ലിംകളല്ലാത്തവര്‍ വരുന്നത് ശരിയല്ലെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026