ജിദ്ദ: ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡില്‍ നിര്‍മിച്ച അല്‍-റഹ്‌മാന്‍ പള്ളി ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍-ഈസ്സ പളളിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ആദ്യ ജുമുഅ ഖുതുബ നടത്തുകയും ചെയ്തു.
പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കി നമസ്‌കാരം നിര്‍വഹിച്ചു. സാംസ്‌കാരിക വൈവിധ്യമാര്‍ന്ന സമൂഹങ്ങളില്‍ ജീവിക്കുമ്പോള്‍ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന വിവിധ സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ഇസ്ലാമിക അധ്യാപനങ്ങളാണ് അദ്ദേഹം തന്റെ ഖുതുബയില്‍ പരാമര്‍ശിച്ചത്.
ഈ ഖുതുബ വിശ്വാസികള്‍ക്ക് മികച്ച മാര്‍ഗനിര്‍ദേശമായിരിക്കുമെന്നും, ഇത് പ്രസിദ്ധീകരിച്ച് ന്യൂസിലന്‍ഡിലുടനീളം വിതരണം ചെയ്യുമെന്നും പള്ളി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ക്ഷണപ്രകാരമാണ് ശൈഖ് അല്‍-ഈസ്സ രാജ്യ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം വിവിധ മതവിഭാഗങ്ങളിലെ സര്‍ക്കാര്‍, പാര്‍ലമെന്റ്, മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Related News