l o a d i n g

ഗൾഫ്

സൗദിയില്‍ ഗാര്‍ഹിക വൈദ്യുതി ബില്ലിന്റെ 70 ശതമാനവും എയര്‍ കണ്ടീഷണര്‍മൂലം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 20, 2026



റിയാദ്: സൗദി അറേബ്യയിലെ ഗാര്‍ഹിക വൈദ്യുതി ഉപഭോഗത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവിന് പ്രധാന കാരണം എയര്‍ കണ്ടീഷണറുകളാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വീടുകളിലെ മൊത്തം വൈദ്യുതി ബില്ലിന്റെ 70 ശതമാനത്തോളം എയര്‍ കണ്ടീഷണറുകള്‍ വഴിയാണ് ചെലവാകുന്നത്. സൗദി എനര്‍ജി എഫിഷ്യന്‍സി പ്രോഗ്രാം 'കഫാ' , സൗദി സ്റ്റാന്‍ഡേര്‍ഡ്സ്, മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവ പുറത്തുവിട്ട വിവരങ്ങളിലാണ് ഈ വിവരമുള്ളത്. രാജ്യത്തെ മറ്റേതൊരു ഗാര്‍ഹിക ഉപകരണത്തേക്കാളും വലിയ വ്യത്യാസത്തില്‍ എയര്‍ കണ്ടീഷണറുകളാണ് വൈദ്യുതി ഉപഭോഗത്തില്‍ ഒന്നാമതുനില്‍ക്കുന്നത്.

സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ 80 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് കെട്ടിട നിര്‍മ്മാണ-പരിപാലന മേഖലയിലാണ്. ഇതില്‍ എയര്‍ കണ്ടീഷനിംഗ് മാത്രം ഏകദേശം 70% വരും. അതായത്, രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ പകുതിയോളം എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

2026-ന്റെ തുടക്കത്തില്‍ പുറത്തുവന്ന തത്സമയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്, പ്രത്യേകിച്ച് വേനല്‍ക്കാല മാസങ്ങളില്‍ ഗാര്‍ഹിക ഉപഭോഗത്തിന്റെ 60% മുതല്‍ 70% വരെ എസി ഉപഭോഗമായി തുടരുന്നു എന്നാണ്. കഴിഞ്ഞ ജൂണില്‍ സൗദി എനര്‍ജി എഫിഷ്യന്‍സി സെന്റര്‍ 'എയര്‍ കണ്ടീഷനിംഗ് കാമ്പെയ്ന്‍ 2026' എന്ന പേരില്‍ ആറാഴ്ച നീണ്ട ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. എസി തെര്‍മോസ്റ്റാറ്റ് 24 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കാനും കൃത്യമായ സമയങ്ങളില്‍ മെയിന്റനന്‍സ് നടത്താനും കുടുംബങ്ങളോട് ഈ കാമ്പെയ്‌നിലൂടെ ആഹ്വാനം ചെയ്തു.

ഉപഭോഗം ഉയരാനുള്ള പ്രധാന കാരണങ്ങള്‍

കാലാവസ്ഥ, കെട്ടിടങ്ങളുടെ ഘടന, ഉപഭോക്താക്കളുടെ ശീലങ്ങള്‍ എന്നിവയാണ് എസി ബില്‍ ഉയരാന്‍ പ്രധാന കാരണങ്ങളെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനല്‍ക്കാലത്ത് താപനില 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്നു. ഇത് എസിയെ ഒരു ആഡംബര വസ്തു എന്നതിനേക്കാള്‍ വര്‍ഷത്തില്‍ ഭൂരിഭാഗവും ഒഴിവാക്കാനാവാത്ത ആവശ്യമാക്കി മാറ്റുകയാണ്.

കെട്ടിടങ്ങളുടെ താപ ഇന്‍സുലേഷന്റെ കുറവാണ് മറ്റൊരു പ്രധാന ഘടകം. രാജ്യത്തെ നിലവിലുള്ള കെട്ടിടങ്ങളില്‍ 70 ശതമാനത്തോളവും ആവശ്യത്തിന് താപ ഇന്‍സുലേഷന്‍ ഇല്ലാത്തവയാണ്. ഇത് തണുത്ത കാറ്റ് പുറത്തുപോകാനും ചൂടുള്ള കാറ്റ് അകത്തേക്ക് കയറാനും ഇടയാക്കുന്നു, തന്മൂലം എസിക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നു.

കൂടാതെ, പഴക്കമേറിയതും കാര്യക്ഷമത കുറഞ്ഞതുമായ ഉപകരണങ്ങളുടെ ഉപയോഗവും ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ സൗദിയില്‍ 2.5 കോടി മുതല്‍ 3 കോടി വരെ എയര്‍ കണ്ടീഷണര്‍ യൂണിറ്റുകളുണ്ട്. ഇതില്‍ കാര്യക്ഷമത കുറഞ്ഞ വിന്‍ഡോ എസികളുടെ പങ്ക് വലുതാണ്. ഇവക്ക് പകരം സ്പ്ലിറ്റ് എസികള്‍ ഉപയോഗിച്ചാല്‍ നല്ലൊരു തുക വൈദ്യുതി ബില്ലില്‍ ലാഭിക്കാം. വളരെ കുറഞ്ഞ താപനിലയില്‍ എസി പ്രവര്‍ത്തിപ്പിക്കുക, ഫില്‍ട്ടറുകള്‍ കൃത്യമായി വൃത്തിയാക്കാതിരിക്കുക, ആളില്ലാത്ത മുറികളില്‍ എസി ഓണ്‍ ചെയ്തിടുക തുടങ്ങിയ തെറ്റായ ഉപയോഗരീതികളും ബില്‍ ഉയര്‍ത്തുന്നു.

സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍

വിഷന്‍ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി എസി വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സൗദി അറേബ്യ ശക്തമായ നയങ്ങള്‍ നടപ്പിലാക്കുണ്ട്. സൗദി എനര്‍ജി എഫിഷ്യന്‍സി സെന്റര്‍ ബില്‍ഡിംഗ് സെക്ടറിലെ ഊര്‍ജ്ജ കാര്യക്ഷമതയ്ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എസികള്‍ക്ക് എ മുതല്‍ ജി വരെയുള്ള എനര്‍ജി എഫിഷ്യന്‍സി ലേബല്‍ സാസോ നിര്‍ബന്ധമാക്കി. ഉപഭോക്താക്കള്‍ക്ക് 'തഅക്കദ്' ആപ്പ് വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇത് പരിശോധിക്കാവുന്നതാണ്.

സൗദി ബില്‍ഡിംഗ് കോഡ് പ്രകാരം പുതിയ കെട്ടിടങ്ങള്‍ക്ക് താപ ഇന്‍സുലേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജനലുകള്‍ക്കും എസി സിസ്റ്റങ്ങള്‍ക്കും സീസണല്‍ എഫിഷ്യന്‍സി റേറ്റിംഗ് കുറഞ്ഞത് 15.5 ഉണ്ടായിരിക്കണം. നാഷണല്‍ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് കമ്പനി (തര്‍ഷീദ്) വഴി സര്‍ക്കാര്‍-പൊതു കെട്ടിടങ്ങളുടെ ഇന്‍സുലേഷന്‍, എസി, ലൈറ്റിംഗ് സിസ്റ്റങ്ങള്‍ നവീകരിച്ചു വരുന്നു. ബില്‍ഡിംഗ് കോഡ് കൃത്യമായി നടപ്പാക്കുന്നത് വഴി ഗാര്‍ഹിക കെട്ടിടങ്ങളിലെ വൈദ്യുതി ചെലവ് 30% വരെയും, പുനരുദ്ധാരണ പദ്ധതികള്‍ വഴി കെട്ടിടങ്ങളിലെ ഉപഭോഗം 20% ലധികവും കുറയ്ക്കാന്‍ സാധിക്കും.

വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

കുറഞ്ഞ ചെലവില്‍ മികച്ച തണുപ്പ് ലഭിക്കുന്നതിനായി എസി തെര്‍മോസ്റ്റാറ്റ് 24 ഡിഗ്രി സെല്‍ഷ്യസില്‍ സജ്ജീകരിക്കാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. തണുപ്പും ലാഭവും ഒരുപോലെ ഉറപ്പാക്കുന്ന ഒപ്റ്റിമല്‍ താപനിലയാണിത്. രണ്ട് ആഴ്ചയിലൊരിക്കല്‍ എസി ഫില്‍ട്ടറുകള്‍ വൃത്തിയാക്കുന്നതും, തണുത്ത കാറ്റ് പുറത്തുപോകാതിരിക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുന്നതും, പകല്‍ സമയങ്ങളില്‍ ഇന്‍സുലേറ്റിംഗ് കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും വലിയ അളവില്‍ വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും.

മുറിയുടെ വലിപ്പത്തിന് അനുയോജ്യമായ ശേഷിയുള്ള എസി മാത്രം തിരഞ്ഞെടുക്കുക. വിന്‍ഡോ എസികള്‍ക്ക് പകരം സ്പ്ലിറ്റ് എസികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഉചിതം. എയര്‍ കണ്ടീഷണറിന്റെ പുറത്തുള്ള കണ്ടന്‍സര്‍ യൂണിറ്റുകള്‍ വായുസഞ്ചാരമില്ലാത്തതോ ഇടുങ്ങിയതോ ആയ സ്ഥലങ്ങളില്‍ സ്ഥാപിക്കരുത്. കൂടാതെ, കെട്ടിടത്തിന്റെ താപ ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തുന്നതാണ് തണുപ്പ് നിലനിര്‍ത്താന്‍ ഏറ്റവും ശാശ്വതമായ പരിഹാരം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026