l o a d i n g

ഗൾഫ്

റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണം ശനിയാഴ്ച

Thumbnail

റിയാദ്: റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പദ്ധതി അംഗങ്ങളുടെ ചികിത്സാ സഹായം ഉള്‍പ്പെടെ 80 ലക്ഷം രൂപയോളം വിതരണം ചെയ്യുന്ന ചടങ്ങ് വരുന്ന ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് മലപ്പുറം വുഡ്ബിന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം എന്നിവര്‍ക്ക് പുറമെ മറ്റു സംസ്ഥാന മുസ്ലിം ലീഗ് ഭാരവാഹികള്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെഎംസിസിയുടെ നാഷണല്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, കഴിഞ്ഞ കാലങ്ങളില്‍ റിയാദിലെ കെഎംസിസി നേതൃനിരയില്‍ പ്രവര്‍ത്തിച്ചവര്‍, പഴയകാല കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.

സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടത്തിയ സി.എച്ച്. സെന്റര്‍ ഏകീകൃത ഫണ്ട് സമാഹാരണത്തില്‍ ലഭിച്ച ഒരു കോടി രൂപയോളം കേരളത്തിലെ വിവിധ സി.എച്ച്. സെന്ററുകള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം സി.എച്ച്. സെന്ററിന് വേണ്ടി സമാഹരിച്ച തുക പ്രസ്തുത ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറും.

ഇതൊരു അറിയിപ്പായി കരുതി നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest News

 നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ യാത്രയയപ്പ്
നാല് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ഹാഷിം പാപ്പിനശ്ശേരിക്ക് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ യാത്രയയപ്പ്
July 22, 2026
 റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണം ശനിയാഴ്ച
റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി ധനസഹായ വിതരണം ശനിയാഴ്ച
July 22, 2026
ഉമ്മന്‍ ചാണ്ടി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ജനനായകന്‍: ജിദ്ദ വായനക്കൂട്ടം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
ഉമ്മന്‍ ചാണ്ടി ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ജനനായകന്‍: ജിദ്ദ വായനക്കൂട്ടം അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
July 22, 2026
 ഡോ. റാഷിം യുകെയില്‍ നിര്യാതനായി; വിടവാങ്ങിയത് യുവ സാമൂഹ്യ-പ്രബോധന പ്രവര്‍ത്തകന്‍
ഡോ. റാഷിം യുകെയില്‍ നിര്യാതനായി; വിടവാങ്ങിയത് യുവ സാമൂഹ്യ-പ്രബോധന പ്രവര്‍ത്തകന്‍
July 22, 2026
യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി; സിക്കിം തുരങ്ക ദുരന്തത്തില്‍ മലയാളി ജിയോളജിസ്റ്റിനായുള്ള തിരച്ചില്‍ തുടരുന്നു
യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി; സിക്കിം തുരങ്ക ദുരന്തത്തില്‍ മലയാളി ജിയോളജിസ്റ്റിനായുള്ള തിരച്ചില്‍ തുടരുന്നു
July 22, 2026
മകന്റെ വേര്‍പാടിലുള്ള മനോവിഷമത്തില്‍ മുന്‍ പ്രവാസിയും ഭാര്യയും  ജീവനൊടുക്കി, ജര്‍മനിയില്‍ ട്രെയിന്‍ തട്ടി മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും, യുകെ മലയാളി ബാങ്കോക്കിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

ആ അടിക്കു മുന്നില്‍ അര്‍ജന്റീന എന്ത്?
ആ അടിക്കു മുന്നില്‍ അര്‍ജന്റീന എന്ത്?
July 22, 2026
 പ്രവാസി പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടി: മുഖ്യമന്ത്രി;  ഐ സി എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
പ്രവാസി പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടി: മുഖ്യമന്ത്രി; ഐ സി എഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
July 22, 2026
ന്യൂയോര്‍ക്കില്‍ ബെന്യാമിന്‍ നെതന്യാഹുവിന് സ്വാഗതമില്ലെന്ന് മേയര്‍ സോഹ്‌റാന്‍ മംദാനി; അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്കാവാത്തതിനാല്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മംദാനി
ന്യൂയോര്‍ക്കില്‍ ബെന്യാമിന്‍ നെതന്യാഹുവിന് സ്വാഗതമില്ലെന്ന് മേയര്‍ സോഹ്‌റാന്‍ മംദാനി; അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്കാവാത്തതിനാല്‍ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് മംദാനി
July 22, 2026
ജിദ്ദയിൽ ഫുട്ബോൾ മഹോത്സവം; കെ.എം.സി.സി നിലമ്പൂർ മണ്ഡലത്തിന്റെ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫൈനൽ ആവേശമായി
ജിദ്ദയിൽ ഫുട്ബോൾ മഹോത്സവം; കെ.എം.സി.സി നിലമ്പൂർ മണ്ഡലത്തിന്റെ ബിഗ് സ്ക്രീനിൽ ലോകകപ്പ് ഫൈനൽ ആവേശമായി
July 22, 2026

Related News