ജിദ്ദ: ശാറാ ഫലസ്തീന്‍ മൊബൈല്‍ സൂക്കിലെ ജീവനക്കാരനും വണ്ടൂര്‍ വാണിയമ്പലം ശാന്തിനഗറില്‍ താമസിക്കുന്നയാളുമായ പള്ളിയാളി ദില്‍ഷാദ് (45) താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇരുപത്തിരണ്ട് വര്‍ഷമായി പ്രവാസിയാണ്. പരേതനായ പള്ളിയാളി അബ്ദുല്‍ കരീമിന്റെയും നരിമണ്ണില്‍ മൈമൂനയുടെയും മകനാണ്. ഭാര്യ: റുബീന. മക്കള്‍: ദിയാന്‍, ഐദിന്‍. സഹോദരിമാര്‍: ദില്‍സത്ത്, ദില്‍റുബ. മരണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കും സഹായങ്ങള്‍ക്കും ജിദ്ദ കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News