l o a d i n g

ഗൾഫ്

ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക: ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ട് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 25, 2026

-ഹോര്‍മുസ്, ചെങ്കടല്‍ മേഖലകളിലെ സംഘര്‍ഷം രൂക്ഷമാകുന്നു; സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭയന്ന് ലോകരാജ്യങ്ങള്‍.

വാഷിംഗ്ടണ്‍: ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണം തുടരുന്നതിനിടെ, ടെഹ്റാനും യെമനിലെ ഹൂതി വിമതര്‍ക്കുമെതിരെ രൂക്ഷമായ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, നയതന്ത്ര ധാരണയ്ക്കുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് യു.എസ് നിലപാട് വ്യക്തമാക്കിയത്.

'ഞങ്ങള്‍ അവരുമായി സംസാരിക്കുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്തവിധം അവര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ ഉടന്‍ ഒരു കരാറിലെത്തുമെന്നല്ല.' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

യുദ്ധത്തില്‍ നിന്നുള്ള പിന്മാറ്റ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രധാനമായും രണ്ട് വഴികളാണുള്ളതെന്ന് ട്രംപ് വിശദീകരിച്ചു. ഒന്ന്, നിലവിലുള്ള സൈനിക ആക്രമണങ്ങളുടെ വേഗം വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകുക; രണ്ട്, കൂടുതല്‍ ബുദ്ധിപരമായ തന്ത്രത്തിലൂടെ ഒരു കരാറിലെത്തുക. ഏത് സാഹചര്യത്തെയും നേരിടാന്‍ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉണ്ടാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ രണ്ട് ആഴ്ച മുന്‍പ് തകര്‍ന്നതിനെ തുടര്‍ന്നാണ് മേഖല വീണ്ടും അശാന്തമായത്. അയല്‍രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി ആരംഭിച്ചു. യു.എസ് സൈനികര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളും ലക്ഷ്യമിട്ടേക്കാമെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍, പാലങ്ങള്‍ എന്നിവയ്ക്ക് പുറമെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ 'ഖാര്‍ഗ് ഐലന്‍ഡ്' പിടിച്ചെടുക്കാന്‍ കരസേനയെ അയക്കുന്നതും, ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രമായ 'പിക്‌സ് മൗണ്ടന്‍' ബോംബിട്ട് തകര്‍ക്കുന്നതും ട്രംപിന്റെ പരിഗണനയിലുണ്ട്.
ഏകദേശം 5 മാസമായി തുടരുന്ന ഈ യുദ്ധം നിരവധി ജീവനുകളാണ് കവര്‍ന്നത്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ആഗോളതലത്തില്‍ പണപ്പെരുപ്പത്തിനും സാമ്പത്തിക മാന്ദ്യത്തിനും വഴിവെച്ചിരിക്കുകയാണ്.

യെമനിലെ ഹൂതികള്‍ സൗദി അറേബ്യക്ക് മേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഒഴിവാക്കാന്‍ സൗദി പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ ചെങ്കടല്‍ വഴിയുള്ള പൈപ്പ്ലൈനുകളിലേക്ക് മാറ്റി. എന്നാല്‍ വ്യാഴാഴ്ച രണ്ട് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതോടെ, ഇനി ഉണ്ടാകുന്ന എല്ലാ ഹൂതി ആക്രമണങ്ങള്‍ക്കും ഇറാന്റെ മേല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026