l o a d i n g

ഗൾഫ്

നീറ്റ് വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ജനാധിപത്യ പോരാട്ടത്തിന്റെ വിജയമെന്ന് റിയാദ് ഒഐസിസി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2026

റിയാദ്: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ജനാധിപത്യ പോരാട്ടത്തിന്റെ വിജയമാണെന്ന് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ത്ത സംഭവത്തില്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ വഴങ്ങേണ്ടിവന്നതിന്റെ തെളിവാണ് ഈ രാജിയെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച ആഹ്ലാദ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. അധികാരത്തിന്റെ അഹങ്കാരത്തേക്കാള്‍ ജനങ്ങളുടെ ശബ്ദത്തിനാണ് ശക്തിയെന്ന് ഈ സംഭവം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ വിഷയത്തില്‍ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ ജനകീയ പ്രതിഷേധങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളം വിദ്യാര്‍ഥി-യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങളും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ച്ചയായ ഇടപെടലുകളുമാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയതെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്നും യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ബാലു കുട്ടന്‍, സൈഫ് കായംകുളം, നാദിര്‍ഷാ റഹിമാന്‍, അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, ബഷീര്‍ കോട്ടയം, സോണി പാറക്കല്‍, റഫീഖ് പട്ടാമ്പി, ബഷീര്‍ വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും രേഖപ്പെടുത്തി.

യോഗത്തിനുശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും മധുരം വിതരണം ചെയ്തും ആഹ്ലാദം പ്രകടിപ്പിച്ചു. നാസര്‍ മാവൂര്‍, ഷംസീര്‍ പാലക്കാട്, സിദ്ധീഖ് പന്നിയങ്കര, സൈനുദ്ദീന്‍, ഹാഷിം കണ്ണാടിപ്പറമ്പ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026