l o a d i n g

കേരള

അംഗങ്ങള്‍ക്ക് ഗഡുക്കളായി തുകയടച്ച് ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കി സൗത്ത് വല്ലം ജമാഅത്ത് മഹല്ല് കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

പെരുമ്പാവൂര്‍: സാധാരണക്കാര്‍ക്ക് പ്രയാസകരമായ ഉംറ യാത്രാ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പെരുമ്പാവൂര്‍ സൗത്ത് വല്ലം ജമാഅത്ത് മഹല്ല് പരിപാലന കമ്മിറ്റി മാതൃകയായി. ഒരു വര്‍ഷം കൊണ്ട് തവണകളായി തുക അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാണ് മഹല്ല് അംഗങ്ങളുടെ ചിരകാലാഭിലാഷം കമ്മിറ്റി സാക്ഷാല്‍കരിച്ചത്.

മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹജ്ജ്-ഉംറ സര്‍വീസ് ഗ്രൂപ്പായ അല്‍ഫലാഹ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഉംറ യാത്ര സംഘടിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പരിശുദ്ധ ഹറമിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് വലിയൊരു ആശ്വാസമാണ് ജമാഅത്ത് കമ്മിറ്റിയുടെ ഈ ഇടപെടല്‍.

മഹല്ല് നിവാസികളായ 75 പേര്‍ ഉള്‍പ്പെടെ 86 പേരടങ്ങുന്ന ഉംറ സംഘം ഇന്നലെ യാത്ര പുറപ്പെട്ടു. ചീഫ് അമീര്‍ സദഖത്തുള്ള (ലക്ഷദ്വീപ്), അല്‍ ഫലാഹ് ഗ്രൂപ്പ് എം.ഡി. സഹല്‍ ചക്കുങ്ങല്‍, വനിത അമീറ നദീറ ഓണംപള്ളി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എ. അമീന്‍ തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നു. പള്ളി അങ്കണത്തില്‍ നടന്ന പ്രത്യേക യാത്രയയപ്പ് സംഗമത്തില്‍ ചീഫ് ഇമാം മുനീര്‍ ഹുദവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026