l o a d i n g

ഗൾഫ്

കാര്‍ഗോ ഹോള്‍ഡില്‍ പുക: മുംബൈ-ദുബായ് ഇന്‍ഡിഗോ വിമാനം ഗുജറാത്തിലെ രാജ്‌കോട്ടില്‍ അടിയന്തരമായി ഇറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2026

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം കാര്‍ഗോ ഹോള്‍ഡില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ അടിയന്തരമായി ഇറക്കി. 194 യാത്രക്കാരുമായി സഞ്ചരിച്ച 6C 1452 (6E 1452) നമ്പര്‍ വിമാനമാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയതായി അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് പുക പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടയുടന്‍ പൈലറ്റുമാര്‍ രാജ്‌കോട്ട് വിമാനത്താവള അധികൃതരുമായി ബന്ധപ്പെടുകയും, തുടര്‍ന്ന് വിമാനത്താവളത്തില്‍ പൂര്‍ണ്ണ അടിയന്തരാവസ്ഥ പഖ്യാപിക്കുകയും ചെയ്തു. 'ദുബായിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ കാര്‍ഗോ ഭാഗത്ത് പുക കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്‌കോട്ട് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,' രാജ്‌കോട്ട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ദിഗന്ത ബോറ വ്യക്തമാക്കി.

എണ്‍പതിലധികം ആഭ്യന്തര നഗരങ്ങളിലേക്കും മുപ്പതിലേറെ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ബസ് എ320, എ321 സീരീസ് വിമാനങ്ങളും എ.ടി.ആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങളുമാണ് ഇന്‍ഡിഗോ പ്രധാനമായും സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026