വാഷിങ്ടണ്‍/ടെഹ്റാന്‍: ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ, ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് മേല്‍ യു.എസ്. ശക്തമായ തിരിച്ചടി ആരംഭിച്ചു. സംഘര്‍ഷം അതീവഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ ആഗോള വിപണിയില്‍ ആശങ്കയേറി; എണ്ണവില ഏകദേശം 7 ശതമാനം ഉയര്‍ന്നു. ഇറാനിയന്‍ പ്രവിശ്യകളിലും ഹോര്‍മുസ് കടലിടുക്കിലെ ഖെഷ്ം ദ്വീപിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനെതിരെ 'വളരെ കനത്ത രീതിയില്‍' തിരിച്ചടക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില 7 ശതമാനത്തോളം ഉയര്‍ന്നു.
ഇറാനിലെ ഖെഷ്ം ദ്വീപിലുണ്ടായ യു.എസ്. ആക്രമണത്തില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി 'ഫാര്‍സ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യു.എസ്. സൈന്യം കനത്ത വ്യോമാക്രമണം പൂര്‍ത്തിയാക്കിയതായി അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം. ഖെഷ്മിലെ ചാഹ് താംഗു പ്രദേശത്തെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയാണ് യു.എസ്. ആക്രമണമുണ്ടായത്. അച്ഛനും അമ്മയും അവരുടെ രണ്ടു വയസ്സുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് ഹോര്‍മോസ്ഗാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിനെ ഉദ്ധരിച്ച് ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ മറ്റ് രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തിനുള്ളിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ജോര്‍ദാന്‍ സൈന്യം വിജയകരമായി പരാജയപ്പെടുത്തി. അതീവ ജാഗ്രതയോടെയും പ്രൊഫഷണലിസത്തോടുകൂടിയുമാണ് പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയതെന്ന് ജോര്‍ദാന്‍ സായുധ സേന അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സജ്ജമാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
അമേരിക്കന്‍ സേനയ്ക്ക് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് മറുപടിയായി, ഇറാനിലെ ഡസന്‍ കണക്കിന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യു.എസ്. സൈന്യത്തിനും ഗള്‍ഫ് സഖ്യകക്ഷികള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും എതിരെയുള്ള ഭീഷണികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സൈനിക കമാന്‍ഡ് സെന്ററുകള്‍, മിസൈല്‍-ഡ്രോണ്‍ കേന്ദ്രങ്ങള്‍, തീരദേശ പ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടത്. ഖെഷ്ം, അബാദാന്‍ നഗരങ്ങളിലും ആക്രമണം ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച യു.എസ്. ആക്രമണത്തില്‍ ഖെഷ്ം ദ്വീപിനും അബാദാന്‍ നഗരത്തിനും സമീപമുള്ള പ്രദേശങ്ങള്‍ തകര്‍ന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 4 മണിയോടെ അമേരിക്കന്‍ സേന ഖെഷ്മിന് സമീപമുള്ള പ്രദേശം ആക്രമിച്ചതായി ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ അഹ്‌മദ് നഫിസി സ്ഥിരീകരിച്ചു. ഖുസെസ്താന്‍ ഡെപ്യൂട്ടി ഗവര്‍ണറെ ഉദ്ധരിച്ച് അബാദാന്‍ നഗരത്തിന് നേരെയും മിസൈലാക്രമണം ഉണ്ടായതായി ഫാര്‍സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലുടനീളമുള്ള ഇറാന്‍ അനുകൂല ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് യു.എസ്.-സൗദി സംയുക്ത സേന വ്യോമാക്രമണം നടത്തി. ലോജിസ്റ്റിക്‌സ്, ആയുധ ശേഖരണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ത്ത ഈ ആക്രമണത്തില്‍ കുറഞ്ഞത് നാല് ഐ.ആര്‍.ജി.സി. അംഗങ്ങളും 20 പി.എം.എഫ് പോരാളികളും കൊല്ലപ്പെട്ടു. യു.എസ്. സൈന്യത്തിനും സൗദി എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടിയെന്ന് വാഷിങ്ടണും റിയാദും വ്യക്തമാക്കി.
Related News