മഹായില്‍: സൗദി അറേബ്യയിലെ മഹായിലില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച, അല്‍ ജരാദ് ബേക്കറി സെയില്‍സ്മാനും കണ്ണൂര്‍ പട്ടുവം സ്വദേശിയുമായ സിയാദ് പുന്നക്കാടന്റെ മൃതദേഹം മഹായില്‍ അല്‍ റൈസ് റോഡിലെ മഖ്ബറയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം കടയില്‍ സാധനങ്ങള്‍ ഇറക്കിവെക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഹായില്‍ കെ.എം.സി.സി ഭാരവാഹികളായ സമീര്‍ വേങ്ങൂര്‍, റഷീദ് കൊടക്കാട്, ജാസിം, മൊയ്ദീന്‍കുട്ടി, അബ്ദു മുട്ടിച്ചിറ, ഗഫൂര്‍ മുതുവല്ലൂര്‍, സൈദലവി, ജാഫര്‍ ബാഖവി, സാദിഖ് മുക്കം, അല്‍ ജരാദ് ബേക്കറി മാനേജര്‍ ബിലാല്‍ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി. ഭാര്യ: സീനത്ത്.
മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് ഷഹീന്‍.
Related News