l o a d i n g

കേരള

കെ.കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവേശനം; 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

ന്യൂഡല്‍ഹി: യു.ഡി.എഫ് സര്‍ക്കാരിന്റെ സുപ്രധാന വാഗ്ദാനങ്ങളിലൊന്ന് യാഥാര്‍ത്ഥ്യമാകുന്നു. തിരുവനന്തപുരത്തെ രണ്ടാമത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജായ കെ.കരുണാകരന്‍ മെമ്മോറിയല്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ 100 എം.ബി.ബി.എസ് സീറ്റുകളില്‍ പ്രവേശനം അനുവദിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളിധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി കോടികള്‍ മുടക്കി കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടും പ്രവേശനം ആരംഭിക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി പ്രതികരിച്ചതായി കെ. മുരളിധരന്‍ വ്യക്തമാക്കി. ഇത്രയും കാലം കൊണ്ട് 1,100-ഓളം കുട്ടിക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരം ലഭിക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

കൂടിക്കാഴ്ചയിലെ മറ്റ് പ്രധാന തീരുമാനങ്ങള്‍:

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വീണ്ടും ഉറപ്പുനല്‍കി.
ദേശീയ ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട്: ഇന്ത്യയില്‍ ആദ്യമായി ആരംഭിക്കുന്ന ജനറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു.
ട്രോമ കെയര്‍ സെന്ററുകള്‍: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അത്യാധുനിക ട്രോമ കെയര്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് കേന്ദ്രസഹായം ഉറപ്പായി.
ഇന്‍ഷുറന്‍സ് പരിധി വര്‍ദ്ധിപ്പിക്കും: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് തുകയുടെ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചുമറ്റ് പദ്ധതികള്‍: പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്‌സിന്‍ ലഭ്യമാക്കുന്നതിനും, സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും കേന്ദ്രസഹായം ലഭിക്കും.
മരുന്നുകളുടെ ലഭ്യതയും ഫണ്ടും: ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള കേരളത്തിന്റെ ഫണ്ട് പരിധി വര്‍ദ്ധിപ്പിക്കുമെന്നും, സാംക്രമികേതര രോഗങ്ങള്‍ക്കും കാന്‍സറിനും വിദേശത്ത് നിന്ന് ലഭ്യമാക്കേണ്ട അപൂര്‍വ്വ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വാഗ്ദാനം നല്‍കി. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള സഹായവും വര്‍ദ്ധിപ്പിക്കും.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളെയും മുന്നേറ്റങ്ങളെയും അഭിനന്ദിച്ച കേന്ദ്രമന്ത്രി, സംസ്ഥാനം സമര്‍പ്പിച്ച ആവശ്യങ്ങളോട് വളരെ പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി കെ. മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.

Latest News

സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;  ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍;  ഓഹരിയുടമകള്‍ക്ക്  55% ലാഭവിഹിതം
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍; ഓഹരിയുടമകള്‍ക്ക് 55% ലാഭവിഹിതം
September 24, 2026
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
September 24, 2026
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026