ജിദ്ദ: ജിദ്ദ കോര്‍ണിഷ് റോഡിന് പ്രിന്‍സ് ഖാലിദ് അല്‍-ഫൈസലിന്റെ പേര് നല്‍കി ജിദ്ദ ഗവര്‍ണറേറ്റ് മുന്‍സിപ്പാലിറ്റി. മക്ക മേഖല അമീര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള രാജകീയ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഈ നാമകരണം.
നവീകരിച്ച പ്രിന്‍സ് ഖാലിദ് അല്‍-ഫൈസല്‍ റോഡ് വടക്ക് അല്‍-നഖീല്‍ സ്ട്രീറ്റ് മുതല്‍ തെക്ക് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ് വരെ നീളുന്നതാണ്. മക്ക മേഖലയുടെ സമഗ്ര വികസനത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സേവനങ്ങളും മുന്‍നിര്‍ത്തി ആദരസൂചകമായാണ് റോഡിന് പേര് നല്‍കിയിരിക്കുന്നത്.
മേഖലയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ച പ്രമുഖ ദേശീയ വ്യക്തിത്വങ്ങളെ സ്മരിക്കുന്നതിന്റെയും അവരുടെ സംഭാവനകളെ അടയാളപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ ഈ തീരുമാനം.
Related News